Quantcast

പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറി

എല്‍ഡിഎഫ് പ്രവര്‍ത്തകരോട് മാന്യതവിട്ട് പെരുമാറിയാല്‍ നെഞ്ചത്ത് കയറി താളമേളം ചവിട്ടുമെന്ന് ഇഎന്‍ സുരേഷ്ബാബു പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-05-29 08:11:20.0

Published:

29 May 2026 12:23 PM IST

EN Suresh Babu
X

പാലക്കാട്: പൊലീസിനെതിരെ ഭീഷണിപ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു. എല്‍ഡിഎഫ് പ്രവര്‍ത്തകരോട് മാന്യതവിട്ട് പെരുമാറിയാല്‍ നെഞ്ചത്ത് കയറി താളമേളം ചവിട്ടുമെന്ന് ഇഎന്‍ സുരേഷ്ബാബു പറഞ്ഞു. ഇഡിയെ ആക്രമിച്ചത് സാമ്പിള്‍ വെടിക്കെട്ട് മാത്രം. പൂരം കാണാന്‍ കിടക്കുന്നതെയുള്ളുവെന്നും സുരേഷ് ബാബു പറഞ്ഞു.

ഗുണ്ടായിസം കാണിക്കാന്‍ പൊലീസുകാര്‍ മെനക്കെട്ടാല്‍ അതിനെ അടിച്ചൊതുക്കാന്‍ എല്‍ഡിഎഫിന് കരുത്തുണ്ട്. മുമ്പ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ പൊലീസിനെ ആക്രമിക്കുന്ന സംഭവമുണ്ടായിട്ടുണ്ട്. ഇന്നലെ ബാരിക്കേഡ് മറിച്ചിട്ടതിനാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

TAGS :

Next Story