Quantcast

ഏക സിവിൽകോഡ്: സി.പി.എം രണ്ടു തോണിയിലും കാലിട്ട് തുഴയുന്നു-സോളിഡാരിറ്റി

''സകലമാന 'പുരോഗമന ചിന്താഗതി'കളും സെമിനാർ ഹാളിന് പുറത്ത് അഴിച്ചുവച്ചിരിക്കേണ്ട ഗതികേടിലാണുള്ളത്. മറുവശത്ത് തങ്ങളുടെ പുരോഗമനാശയങ്ങളൊന്നും മടക്കിവച്ചിട്ടില്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും വേണം.''

MediaOne Logo

Web Desk

  • Published:

    13 July 2023 5:13 PM GMT

CPM dual stand in Uniform Civil Code, Suhaib CT, Solidarity Youth Movement Kerala state president, Suhaib CT
X

കോഴിക്കോട്: ഏക സിവിൽകോഡ് വിഷയത്തിൽ സി.പി.എം ഒരേസമയം രണ്ട് തോണിയിലും കാലിട്ട് തുഴയുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി. ഒരുവശത്ത് വോട്ട് ബാങ്കിനു വേണ്ടി മുസ്ലിംകളെ കൂടെനിർത്തുകയാണ്. ഇതിനായി മുസ്ലിം കോർഡിനേഷനിൽ വിള്ളലുണ്ടാക്കുന്നു. ഇത് വിജയിപ്പിച്ചെടുക്കാൻ സകലമാന 'പുരോഗമന ചിന്താഗതി'കളും സെമിനാർ ഹാളിന് പുറത്ത് അഴിച്ചുവച്ചിരിക്കേണ്ട ഗതികേടിലാണ് സി.പി.എം ഉള്ളതെന്നും അദ്ദേഹം വിമർശിച്ചു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുഹൈബിന്റെ വിമർശനം. മറുവശത്ത് തങ്ങളുടെ പുരോഗമനാശയങ്ങളൊന്നും മടക്കിവച്ചിട്ടില്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട സ്ഥിതിയിലാണ് സി.പി.എം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാണ് ഗോവിന്ദൻ മാഷ് വ്യക്തിനിയമങ്ങൾ തുല്യനീതിയിലും സമത്വത്തിലും അടിസ്ഥാനമാക്കി പരിഷ്‌കരിക്കണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് ആവർത്തിച്ചുപറയുന്നത്. രണ്ടും കൂടെ കുഴച്ചുരുട്ടി പരത്തുന്ന നിലപാടിൽ സമസ്ത വിയോജിപ്പറിയിച്ചിട്ടുണ്ട്. പണ്ട് ശരീഅത്ത് നിയമം മാറ്റണമെന്ന് പറഞ്ഞത് വാചകം മാറ്റി വ്യക്തിനിയമം പരിഷ്‌കരിക്കണമെന്ന് പറയുന്നുവെന്ന വ്യത്യാസം മാത്രമാണിതിലുള്ളതെന്നാണ് സമസ്ത നേതാക്കളുടെ വിമർശനമെന്നും സുഹൈബ് സി.ടി കുറ്റപ്പെടുത്തി.

സുഹൈബ് സി.ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഏക സിവിൽകോഡ് വിഷയത്തിൽ സി.പി.എം ഒരേസമയം രണ്ട് തോണിയിലും കാലിട്ട് തുഴയുന്ന അവസ്ഥയിലാണുള്ളത്. ഒരുവശത്ത് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കണം. അതിന് മുസ്ലിംകളെ കൂടെനിർത്തണം. പറ്റുമെങ്കിൽ ഈ വിഷയത്തിലൊക്കെ രൂപപ്പെട്ടിട്ടുള്ള മുസ്ലിം കോർഡിനേഷനിൽ വിള്ളലുണ്ടാക്കണം. അത് വിജയിപ്പിച്ചെടുക്കാൻ തങ്ങളുടെ സകലമാന 'പുരോഗമന ചിന്താഗതി'കളും സെമിനാർ ഹാളിന് പുറത്ത് അഴിച്ചുവച്ചിരിക്കേണ്ട ഗതികേടിലാണുള്ളത്.

അതേസമയം മറുവശത്ത് തങ്ങളുടെ പുരോഗമനാശയങ്ങളൊന്നും മടക്കിവച്ചിട്ടില്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും വേണം. അതിനാണ് ഗോവിന്ദൻ മാഷ് വ്യക്തിനിയമങ്ങൾ തുല്യനീതിയിലും സമത്വത്തിലും അടിസ്ഥാനമാക്കി പരിഷ്‌കരിക്കണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് ആവർത്തിച്ചുപറയുന്നത്. ആ പരിഷ്‌കരണം തന്നെയല്ലേ സിവിൽകോഡ് അനുകൂലികൾ പറയുന്നതെന്ന് മൂപ്പരോട് ചോദിച്ചാൽ, കൊച്ചിൻ ഹനീഫയുടെ ഡയലോഗ് പോലെ 'പാന്റല്ല ചെരിപ്പ് വരെ നീളമുള്ള ട്രൗസർ' എന്ന മട്ടിലാണ് മറുപടി.

ഏതായാലും രണ്ടും കൂടെ കുഴച്ചുരുട്ടി പരത്തുന്ന നിലപാടിൽ സമസ്ത വിയോജിപ്പറിയിച്ചിട്ടുണ്ട്. പണ്ട് ശരീഅത്ത് നിയമം മാറ്റണമെന്ന് പറഞ്ഞത് വാചകം മാറ്റി വ്യക്തിനിയമം പരിഷ്‌കരിക്കണമെന്ന് പറയുന്നുവെന്ന വ്യത്യാസം മാത്രമാണിതിലുള്ളതെന്നാണ് സമസ്ത നേതാക്കളുടെ വിമർശനം.

Summary: CPM adopting dual stand in Uniform Civil Code and playing votebank politics: Says Solidarity Youth Movement Kerala state president Suhaib CT

TAGS :

Next Story