Quantcast

'എറണാകുളത്തും തൃക്കാക്കരയിലും വിഭാഗീയത തുടരുന്നു' CPM വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനം

പാർട്ടിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും അത് തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റാൻ കഴിയാത്തത് സംഘടനാപരമായ വീഴ്ചയാണെന്ന് ജില്ലാ സെക്രട്ടറി എസ്. സതീഷ്

MediaOne Logo

Web Desk

  • Published:

    1 Oct 2026 9:06 PM IST

എറണാകുളത്തും തൃക്കാക്കരയിലും വിഭാഗീയത തുടരുന്നു CPM വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനം
X

കൊച്ചി: സിപിഎം എറണാകുളം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചകൾക്കുമെതിരെ രൂക്ഷവിമർശനം. എറണാകുളം, തൃക്കാക്കര ഏരിയ കമ്മിറ്റികളുടെ പരിധിയിൽ വിഭാഗീയത ശക്തമായി തുടരുന്നുവെന്ന് യോഗത്തിൽ വിമർശനമുയർന്നു. പാർട്ടിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും അത് തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റാൻ കഴിയാത്തത് സംഘടനാപരമായ വീഴ്ചയാണെന്ന് ജില്ലാ സെക്രട്ടറി എസ്. സതീഷ് അവതരിപ്പിച്ച റിപ്പോർട്ടിൽ തുറന്നുസമ്മതിച്ചു.

കൊച്ചി കോർപറേഷൻ ഭരണവും വിവിധ നിയമസഭാ മണ്ഡലങ്ങളിലെ സ്വാധീനവും നഷ്ടപ്പെടാൻ കാരണം പ്രാദേശിക തർക്കങ്ങളും ലോക്കൽ, ബ്രാഞ്ച് തലങ്ങളിലെ നിഷ്ക്രിയത്വവുമാണെന്ന് റിപ്പോർട്ടിലുണ്ട്. തൃപ്പൂണിത്തുറയിൽ നടക്കുന്ന രണ്ടുദിവസത്തെ യോഗം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണ് ഉദ്ഘാടനം ചെയ്തത്.

സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും കോതമംഗലത്ത് നിന്നുള്ള അനധികൃത സ്വത്ത് സമ്പാദന പരാതികളും തൃക്കാക്കരയിലെ വിഭാഗീയതയും യോഗത്തിൽ ചർച്ചയായെന്നാണ് വിവരം.

TAGS :

Next Story