Quantcast

അടുത്ത ഇലക്ഷനിൽ ജയിക്കില്ല എന്നുറപ്പുള്ളതു കൊണ്ടാണ് സിപിഎം ഇടക്കിടെ ലീഗിനെ ക്ഷണിക്കുന്നത്: കെ. മുരളീധരന്‍

എല്‍ഡിഎഫ് സർക്കാരിന്റെ പതനം കാമറ വിവാദത്തിലായിരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-05-18 06:56:49.0

Published:

18 May 2023 6:01 AM GMT

K. Muralidharan,  K. Muralidharan against cpm
X

കെ. മുരളീധരന്‍

കോഴിക്കോട്: സി പി എം ഇടയ്ക്കിടെ ലീഗിനെ ക്ഷണിക്കുന്നത് അവർ അടുത്ത ഇലക്ഷനിൽ ജയിക്കില്ല എന്നുറപ്പായത് കൊണ്ടാണെന്ന് കെ മുരളീധരൻ എംപി. യു ഡി എഫിന് യാതൊരു ഭയവുമില്ല, മുന്നണി ജയിക്കാൻ നിലവിലെ സാഹചര്യത്തിൽ ഞങ്ങൾ പ്രാപ്തരാണെന്നും മുരളീധരന്‍ പറഞ്ഞു. യുഡിഎഫ് വിപുലീകരണത്തില്‍ കേരള കോൺഗ്രസ്‌ എം മായി ചർച്ച നടന്നിട്ടില്ല എന്നാണ് വിഡി സതീശൻ പറഞ്ഞത്. കോഴിക്കോട് ചേർന്ന ചിന്തൻ ശിബിരത്തിലെടുത്ത തീരുമാനം സമാനമനസ്ക്കരായ എല്ലാവരും ഒന്നിക്കണമെന്നാണെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ വിശാല താൽപര്യം കൂടെ കണക്കിലെടുത്താണ് വിട്ടു പോയവർ തിരിച്ചു പരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നത്. എഐ ക്യാമറ വിഷയത്തില്‍ മടിശീലയിൽ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്. അത് കൊണ്ടാണ് വായ തുറക്കാത്തത്. എന്നാല്‍ വലിയ താമസമില്ലാതെ തുറക്കേണ്ടിവരും. കോൺഗ്രസ് ഉടൻ കോടതിയിൽ പോകും. നിയമ വിദ്ഗധരുമായി ചർച്ച നടക്കുന്നുണ്ട്. എല്‍ഡിഎഫ് സർക്കാരിന്റെ പതനം കാമറ വിവാദത്തിലായിരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

കർണാടകയിലെ സർക്കാർ രൂപീകരണത്തിൽ ഇപ്പോള്‍ ഒരു തർക്കവുമില്ല, ഇതെല്ലാം പതിവുള്ള കാര്യമാണ്. സർക്കാർ അധികാരത്തിൽ വരാൻ ഒരാഴ്ച സമയം എടുക്കുന്നത് അത്ഭുതമല്ല. യുപിയിലും ഗുജറാത്തിലും ഒക്കെ സർക്കാർ രൂപീകരണത്തിന് ഇത്രയും സമയം എടുത്തിരുന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

TAGS :

Next Story