Quantcast

'സാമൂഹിക പ്രസക്തിയുള്ള സിനിമ'; ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലിയെ പ്രശംസിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി

ജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ദിലീപിന്റെ 150ാം ചിത്രമാണ് 'പ്രിൻസ് ആൻഡ് ഫാമിലി'

MediaOne Logo

Web Desk

  • Published:

    25 May 2025 7:30 PM IST

സാമൂഹിക പ്രസക്തിയുള്ള സിനിമ; ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലിയെ പ്രശംസിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി
X

ഡൽഹി: ദിലീപ് ചിത്രമായ 'പ്രിൻസ് ആൻഡ് ഫാമിലി'യെ പ്രശംസിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സാധാരണ ഇറങ്ങുന്ന സിനിമകളിൽ നിന്ന് വ്യത്യസ്‍തമായി കുടുംബസമേതം കാണാൻ പറ്റുന്നതും സാമൂഹികമായി സന്ദേശം നൽകുന്ന സിനിമയാണ് 'പ്രിൻസ് ആൻഡ് ഫാമിലി'യെന്നും ബേബി പറഞ്ഞു. ഡല്‍ഹി മലയാളികളോടൊപ്പം സിനിമ കണ്ട ശേഷമാണ് ബേബിയുടെ പ്രതികരണം.

'സാമൂഹികമായി വളരെ പ്രസക്തമായ ഒരു സന്ദേശം സ്വാഭാവികമായി ഒരു സിനിമയുടെ ഉള്ളടക്കത്തിൽ നിന്നും കാണികളുടെ മനസിലേക്കെത്തും. നമ്മളിൽ പ്രചരിക്കേണ്ട വളരെ വിലപ്പെട്ട ഒരാശയമാണ് സിനിമ മുന്നോട്ട് വെക്കുന്നത്.' ബേബി പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് അതിന്റെ പിന്നാലെ ഒടുന്നൊരു തെറ്റായ പ്രവണത നമ്മുടെ സമൂഹത്തിലുണ്ടെന്നും വസ്തുത അറിഞ്ഞുവേണം എല്ലാത്തിനോടും പ്രതികരിക്കേണ്ടതെന്നും ബേബി പറഞ്ഞു.

വളരെ വിലപ്പെട്ടൊരു ആശയം കണ്ട് ആസ്വദിക്കാൻ പറ്റുന്നൊരു കഥയിലൂടെ അവതരിപ്പിക്കാൻ സംവിധായകൻ ബിന്റോ സ്റ്റീഫനും അണിയറ പ്രവർത്തകർക്കും സാധിച്ചിട്ടുണ്ടെന്ന് പറഞ്ഞ ബേബി സിനിമയുടെ മുഴുവൻ അണിയറ പ്രവർത്തകരെയും അഭിനന്ദിച്ചു. ജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ദിലീപിന്റെ 150ാം ചിത്രമാണ് 'പ്രിൻസ് ആൻഡ് ഫാമിലി'

TAGS :

Next Story