ശബരിമല സ്ത്രീ പ്രവേശനം; നിലപാട് മാറ്റത്തിനെന്ന സൂചന നൽകി സിപിഎം
സർക്കാർ നിലപാട് തിരുത്തേണ്ടത് ആണെങ്കിൽ തിരുത്തുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ പിന്നോട്ട്. ഭരണഘടനാ വിദഗ്ധരുമായും നിയമവിദഗരുമായും കൂടിയാലോചന നടത്തി കോടതിയിൽ നിലപാട് അറിയിക്കാനാണ് സർക്കാർ തീരുമാനം.
ശബരിമലയുമായി ബന്ധപ്പെട്ട നിൽക്കുന്നവരുടെ അഭിപ്രായവും തേടും. ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ അതുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടണമെന്നും കോടതിയിൽ ആവശ്യപ്പെടും. നിലപാട് മാറ്റത്തിന്‍റെ സൂചന നൽകുന്നതായിരുന്നു ജനറൽ സെക്രട്ടറി എം.എ ബേബിയുടെ പ്രതികരണം.
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാം എന്ന് 2018 സുപ്രിംകോടതി പുറപ്പെടുവിച്ചപ്പോൾ,വിധി നടപ്പാക്കും എന്ന് പറയാൻ സർക്കാരിന് കാലതാമസം ഉണ്ടായിരുന്നില്ല. അടിസ്ഥാനത്തിൽ 2 സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുകയും ചെയ്തു.അതുണ്ടാക്കിയ മുറിവിൽ നിന്ന് കരകയറാൻ സർക്കാരിന് കുറെ സമയമെടുത്തു.
വീണ്ടും ഡെമോക്ലീസിന്‍റെ വാൾപോലെ സർക്കാരിന്മേൽ തൂങ്ങിനിൽക്കുകയാണ് ശബരിമല സ്ത്രീ പ്രവേശന വിഷയം. മാർച്ച് 14ന് മുമ്പ് നിലപാട് അറിയിക്കാൻ സുപ്രിംകോടതി പറഞ്ഞതോടെ കൂടിയാലോചനകൾ സർക്കാർ തലത്തിൽ ആരംഭിച്ചിട്ടുണ്ട്. ഭരണഘടനാ വിദഗ്ധരുമായി സംസ്ഥാന സർക്കാർ ഇക്കാര്യം ചർച്ച ചെയ്യും. ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനമെടുക്കുമ്പോൾ അതുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടണമെന്ന നിലപാട് കോടതിയിൽ അറിയിക്കും. ചില സമയങ്ങളിൽ പാർട്ടി നിലപാടിന് വിരുദ്ധമായ സമീപനം സർക്കാരിന് സ്വീകരിക്കേണ്ടി വരുമെന്ന് ബേബിയുടെ പ്രതികരണം മാറ്റത്തിന് സൂചനയാണ് നൽകുന്നത്.
ആലോചിച്ചു തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടിൽ നിന്ന് സർക്കാർ മാറരുത് എന്ന് കെപിഎംഎസും ആവശ്യപ്പെട്ടു. സ്ത്രീ പ്രവേശന നേതൃത്വ സർക്കാർ സ്വീകരിക്കാൻ പോകുന്ന സമീപനം എല്ലാ സംഘടനകൾക്കും യോജിക്കാൻ കഴിയുന്നതാണെന്ന് വിലയിരുത്തലിലാണ് സംസ്ഥാന സർക്കാർ.
Adjust Story Font
16

