'പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നു'; ആരോപണവുമായി കെ.സി വേണുഗോപാൽ,മറുപടിയുമായി എം.എ ബേബി
പേരാമ്പ്രയിൽ സിപിഎം വർഗീയ പ്രചരണം നടത്തുന്നുവെന്നും കെ.സി ആരോപിച്ചു

കണ്ണൂര്‍: പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നുവെന്ന ആരോപണവുമായി കെ.സി വേണുഗോപാൽ. പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിലാണ് വ്യാജ ഐ.ഡി നിർമാണമെന്നും പരാജയഭീതിയിൽ സിപിഎം പഴയ തന്ത്രങ്ങൾ പുറത്തെടുക്കുന്നുവെന്നും പേരാമ്പ്രയിൽ സിപിഎം വർഗീയ പ്രചരണം നടത്തുന്നുവെന്നും കെ.സി ആരോപിച്ചു. എന്നാൽ ആരോപണം സിപിഎം തള്ളി.
വ്യാജ കാർഡുണ്ടാക്കൽ സിപിഎമ്മിന്റെ രീതിയല്ലെന്ന് ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. സിപിഎമ്മിനെ തകർക്കാനുള്ള ശ്രമങ്ങളാണ് ഡീൽ ആരോപണത്തിലൂടെ നടത്തുന്നത്. പ്രതിപക്ഷ നേതാവ് അവതരണം കൊണ്ട് വീടുകൾ നിർമ്മിക്കുന്നു. യൂത്ത് കോൺഗ്രസും കോൺഗ്രസും നൽകാമെന്ന് പറഞ്ഞതിനേക്കാൾ വീടുകൾ നിർമ്മിച്ചുവെന്നും എം.എ ബേബി പരിഹസിച്ചു. വ്യാജ ഐഡി കാർഡ് ഉണ്ടാക്കി വോട്ട് നേടേണ്ട ആവശ്യം സി പിഎമ്മിനില്ലെന്ന് കെ.രാധാകൃഷ്ണൻ എംപിയും പറഞ്ഞു.
Next Story
Adjust Story Font
16

