Quantcast

സി.പി.എം ശ്രമിക്കുന്നത് ബി.ജെ.പിയെ തൃപ്തിപ്പെടുത്താൻ: വി.ഡി സതീശൻ

''ബി.ജെ.പിയുടെ കുഴൽപ്പണ കേസിൽ കേരള സർക്കാർ സഹായിച്ചു. സിപിഎം തോറ്റാൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് ബിജെപിക്ക് അറിയാം അത് കൊണ്ട് സിപിഎമ്മിനെ സഹായിച്ചു''

MediaOne Logo

Web Desk

  • Published:

    4 Jan 2024 5:54 AM GMT

സി.പി.എം ശ്രമിക്കുന്നത് ബി.ജെ.പിയെ തൃപ്തിപ്പെടുത്താൻ: വി.ഡി സതീശൻ
X

ന്യൂഡല്‍ഹി: കേരളത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് തെറ്റിദ്ധാരണയാണെന്നും ഇവിടെ ബി.ജെ.പിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ സിപിഎമ്മും ബി.ജെപിയും തമ്മില്‍ ബന്ധമാണ്. ബി.ജെ.പിയെ തൃപ്തിപ്പെടുത്താനാണ് കേരളത്തിലെ സിപിഎം ശ്രമിക്കുന്നത്. സ്വർണ്ണക്കടത്ത് നടന്ന ഓഫീസ് ഏതെന്ന് അറിഞ്ഞിട്ടും കേന്ദ്ര ഏജൻസികളുടെ റെയ്ഡ് എന്ത് കൊണ്ട് നടന്നില്ല.

കോൺഗ്രസ് മുക്ത ഭാരതം എന്ന ഫോർമുല കേരളത്തിൽ നടന്നു. ബി.ജെ.പിയുടെ കുഴൽപ്പണ കേസിൽ കേരള സർക്കാർ സഹായിച്ചു. സിപിഎം തോറ്റാൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് ബിജെപിക്ക് അറിയാം, അതുകൊണ്ട് സിപിഎമ്മിനെ സഹായിച്ചു. മുൻ തവണ കാഴ്ചവെച്ചതിനേക്കാൾ മോശം പ്രകടനം ഇത്തവണ ബി.ജെ.പി കാഴ്ചവെക്കും- സതീശന്‍ പറഞ്ഞു.

ക്രൈസ്തവ മതസ്ഥാപനങ്ങൾക്ക് നേരെ ആക്രമണം വർദ്ധിച്ചു. ഇതെല്ലാം മറച്ചുവെച്ച് സംഘപരിവാർ കേക്കുമായി മതമേലധ്യക്ഷന്മാരെ കാണാൻ പോകുന്നു. മറിയക്കുട്ടി 86 വയസുള്ള വയോധികയാണ്. അവരുടെ പ്രശ്നം സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കുന്നില്ല എന്നാണ്. അവർ ആരു വിളിച്ചാലും പരിപാടിക്ക് പോകും. മണിപ്പൂരിലെ സ്ത്രീകൾക്ക് എന്ത് സുരക്ഷ ആണ് ലഭിച്ചത്. ബിജെപിയുടെ ആശയങ്ങൾ പുരോഗമന ചിന്താഗതി ഉള്ള കേരളം അംഗീകരിക്കില്ല- സതീശന്‍ വ്യക്തമാക്കി.

തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ആണ് സിപിഎം ശ്രമം. ഇതിന് ഉദാഹരണം ആണ് കരുവന്നൂർ ബാങ്ക് അഴിമതിയില്‍ കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.


TAGS :

Next Story