Quantcast

ജനകീയ പ്രതിരോധ ജാഥ: ഇ.പി ജയരാജൻ ഇന്നും പങ്കെടുത്തേക്കില്ല

ജാഥയിൽ പങ്കെടുക്കാത്തതിന് ഇ.പിയോട് പാർട്ടി നേതൃത്വം വിശദീകരണം തേടാനാണ് സാധ്യത

MediaOne Logo

Web Desk

  • Updated:

    2023-02-25 04:55:13.0

Published:

25 Feb 2023 9:35 AM IST

cpm janakeeya prathirodha jadha,ep to boycott today
X

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ഇ.പി ജയരാജൻ ഇന്നും പങ്കെടുത്തേക്കില്ല. ഇന്ന് കോഴിക്കോട് ജില്ലയിലാണ് ജാഥയുടെ പര്യടനം. ജാഥയിൽ പങ്കെടുക്കാത്തതിന് ഇ പിയോട് പാർട്ടി നേതൃത്വം വിശദീകരണം തേടാനാണ് സാധ്യത.

ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഓരോ പ്രദേശത്തും യാത്ര മുന്നോട്ട് പോകുന്നത്. ഇന്ന് നാല് കേന്ദ്രങ്ങളിലാണ് യാത്രയുടെ പര്യടനം. വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് യാത്ര സമാപിക്കും. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണെങ്കിലും ജാഥയിൽ ഇ.പി ജയരാജൻ പങ്കെടുക്കാത്തത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇന്നലെ കോഴിക്കോട്ട് ജാഥയിൽ ഇ.പി പങ്കെടുക്കും എന്ന് സൂചനയുണ്ടായിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല.

ജാഥയിലുണ്ടാകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അങ്ങനെയൊരു ചോദ്യത്തിനേ പ്രസക്തിയില്ലെന്നായിരുന്നു ഇ.പിയുടെ പ്രതികരണം. ഇ.പിക്ക് എപ്പോൾ വേണമെങ്കിലും ജാഥയിൽ പങ്കെടുക്കാമല്ലോ എന്ന് എം.വി ഗോവിന്ദനും പ്രതികരിച്ചിരുന്നു.

TAGS :

Next Story