Quantcast

മീഡിയവണിന്‍റെ ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ പ്രചാരണവുമായി സിപിഎം നേതാവ്

കഴിഞ്ഞ ദിവസം മീഡിയവണിൻ്റെ പേരിൽ വ്യാജ വാർത്താകാർഡുകൾ പ്രചരിപ്പിച്ച എസ്ഡിപിഐ നേതാവ് ഉൾപ്പടെ രണ്ടു പേർക്കും നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾക്കുമെതിരെ കേസെടുത്തിരുന്നു

MediaOne Logo

Web Desk

  • Published:

    7 Jun 2026 12:24 PM IST

CPM, spread, fake news, MediaOne, logo,
X

കോഴിക്കോട്: മീഡിയവണിന്‍റെ ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ പ്രചാരണവുമായി സിപിഎം നേതാവ്. സിപിഎം കോതമംഗലം ഏരിയ കമ്മറ്റിയംഗവും നെല്ലിക്കുഴി മുൻ ലോക്കൽ സെക്രട്ടറിയുമായ കെ.ജി ചന്ദ്രബോസാണ് മീഡിവണിന്റെ ലോഗോ ദുരുപയോഗം ചെയ്ത് വ്യാജപ്രചാരണം നടത്തുന്നത്.

മീഡിയവണിന്‍റെ ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ പ്രചാരണം നടത്തിയതിന് പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടയിലാണ് സിപിഎം നേതാവ് വ്യാജ പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ഇതുപോലുള്ള fake പോസ്റ്റുകളുമായി വന്ന് താങ്കളുടെ വില കളയരുത്. അങ്ങയുടെ പോസ്റ്റ്‌ കണ്ടിട്ട് പാർട്ടിക്കാർ പോലും നാണിച്ചു മുങ്ങുന്ന അവസ്ഥ ആയി, വ്യാജവാർത്ത മാത്രമായി ജീവിക്കുന്നവരെ ജനം ഇനിയും മൂലക്കിരുത്തും തുടങ്ങിയ കമന്റുകളും പോസ്റ്റിനടിയിലുണ്ട്.

കഴിഞ്ഞ ദിവസം മീഡിയവണിൻ്റെ പേരിൽ വ്യാജ വാർത്താകാർഡുകൾ പ്രചരിപ്പിച്ച എസ്ഡിപിഐ നേതാവ് ഉൾപ്പടെ രണ്ടു പേർക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ എസ്ഡിപിഐ നേതാവ് ഷഹീർ യൂസഫ്, ഷിഹാബ് കാളമുറി എന്നിവർക്കെതിരെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിരിക്കുന്നത്. മീഡിയവൺ മാനേജിം​ഗ് എഡിറ്റർ സി.ദാവൂദ് നൽകിയ പരാതിയിലാണ് നടപടി.



ഇതിന് പിന്നാലെ 14 ഫേസ്ബുക്ക് ഐഡികൾക്കും വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻമാർക്കും എതിരെ തിരുവനന്തപുരം സൈബർ പൊലീസും കേസ് രജിസ്റ്റർ ചെയ്തിരുന്നു . ആഭ്യന്തര മന്ത്രിയുടെയും ഡിജിപിയുടെയും പേരിലാണ് വ്യാജ പ്രചാരണം നടന്നത്.

ഷഹീർ യൂസഫ് എസ്ഡിപിഐ പള്ളുരുത്തി ഈസ്റ്റ് കോർപ്പറേഷൻ വൈസ് പ്രസിഡൻ്റും എസ്ഡിടിയു എറണാകുളം ജില്ല സെക്രട്ടറിയുമാണ്. ഷിഹാബ് കാളമുറി ഇടതുപക്ഷ പ്രവർത്തകനുമാണ്. 'വി.ഡി സതീശന്‍ ആർഎസ്എസിന്റെ കൈയ്യാൾ' എന്നായിരുന്നു വ്യാജ കാർഡ്. ഈ വ്യാജ കാർഡിൽ‌ മീഡിയവണിൻ്റെ ലോ​ഗോയും മീഡിയവൺ മാനേജിം​ഗ് എഡിറ്റർ സി.ദാവൂദിന്റെ പേരും ഫോട്ടോയും ഉപയോഗിച്ചിരുന്നു. മുഖ്യമന്ത്രി വി.ഡി സതീശൻ്റെ ഫോട്ടോയും വ്യാജ വാർത്താകാർഡിൽ ഉപയോഗിച്ചിരുന്നു.' സമൂഹത്തിൽ സ്പർധയും വൈര്യവും ഉണ്ടാക്കുന്ന തരത്തിൽ പരാതിക്കാരന്റെ ഫോട്ടോയും സ്ഥാപനത്തിന്റെ ലോ​ഗോയും ഉപയോ​ഗിച്ച് പോസ്റ്റർ തയ്യാറാക്കി വ്യാജപ്രചാരണം നടത്തി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. ഭാരതീയ ന്യായസംഹിത 192 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

TAGS :

Next Story