Quantcast

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; സി.പി.എം നേതാക്കൾ ഇ.ഡി ക്ക് മുമ്പിൽ ഹാജരായി

ഇ.ഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് എം.എം വർഗീസ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    8 April 2024 7:14 AM GMT

karuvannur bank scam
X

പി.കെ ബിജു

തൃശൂര്‍: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം നേതാക്കൾ ഇ.ഡി ക്ക് മുമ്പിൽ ഹാജരായി. തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വർഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം.പിയുമായ പി.കെ ബിജു എന്നിവരാണ് ഇന്ന് വീണ്ടും ഹാജരായത്. ഇ.ഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് എം എം വർഗീസ് പറഞ്ഞു.

2020ൽ കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മുൻ എംപിയായ പി.കെ ബിജുവിന് 5 ലക്ഷം രൂപ കൈമാറി എന്നായിരുന്നു അറസ്റ്റിലായ സി.പി.എം കൗൺസിലർ പിആർ അരവിന്ദാക്ഷൻ്റെ മൊഴി. ഇതുപ്രകാരം രണ്ടാം തവണയാണ് ബിജുവിനെ ഇ.ഡി ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച എട്ടുമണിക്കൂലധികം ചോദ്യം ചെയ്തിരുന്നു.

കരുവന്നൂർ തട്ടിപ്പിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ അംഗമായിരുന്ന ബിജുവിൽ നിന്ന് അന്വേഷണത്തിലെ കണ്ടെത്തലുകളും നടപടികളും സംബന്ധിച്ച് വ്യക്തത വരുത്തുക എന്നതും ഇ.ഡിയുടെ ചോദ്യം ചെയ്യലിന് പിന്നിലുണ്ട്. കരുവന്നൂർ ബാങ്കിൽ ലോക്കൽ കമ്മിറ്റികളുടെ പേരിൽ സി.പി.എമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇഡി ആരോപണം. ഇക്കാര്യത്തിലാണ്

തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വർഗീസിന്‍റെ ചോദ്യം ചെയ്യൽ. ഇത് ആറാം തവണയാണ് വർഗീസ് ഇ.ഡി ഓഫീസിൽ ഹാജരാകുന്നത്. ഇ.ഡി നടപടി രാഷ്ട്രീയപ്രേരിതമാണെന്നും പാർട്ടിക്ക് രഹസ്യ അക്കൗണ്ടുകൾ ഇല്ലെന്നും വർഗീസ് ആവർത്തിച്ചു. കരുവന്നൂരിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനിലെ മറ്റൊരു അംഗമായിരുന്ന സി.പി.എം കൗൺസിലർ പി.കെ ഷാജനും ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്.



TAGS :

Next Story