വ്യാജ ആധാർ കാർഡ് ആരോപണം; കെ.സി വേണുഗോപാലിന് സിപിഎം വക്കീൽ നോട്ടീസ്
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷാണ് നോട്ടീസ് അയച്ചത്
കണ്ണൂർ: പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡ് അടിക്കുന്നു എന്ന പ്രസ്താവനയിൽ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് വക്കീൽ നോട്ടീസയച്ച് സിപിഎം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷാണ് നോട്ടീസ് അയച്ചത്.
എൽഡിഎഫിനെയും സിപി എമ്മിനെയും കുറിച്ച് അവമതിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള പ്രസ്താവന എന്ന് കെ.കെ രാഗേഷ് അയച്ച നോട്ടീസിൽ വിമർശനം. പ്രസ്താവന പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്നാവശ്യം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതോടെ സിപിഎം ഉന്നത നേതൃത്വത്തിന്റെ പിന്തുണയോടെയാണ് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം നടക്കുന്നതെന്നായിരുന്നു കെ.സി.വേണുഗോപാലിൻ്റെ ആരോപണം. സിപിഎം പഴയ തന്ത്രങ്ങള്‍ പൊടിതട്ടിയെടുക്കുന്നതിന്റെ തെളിവാണ് പയ്യന്നൂരില്‍നിന്നും തളിപ്പറമ്പില്‍നിന്നും പുറത്തു വരുന്നതെന്നും പയ്യന്നൂരില്‍ സിപിഎം ഓഫിസിലാണ് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

