കണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എംഡിഎംഎയുമായി പിടിയിൽ
വളപട്ടണം ലോക്കൽ കമ്മിറ്റി അംഗം വി.കെ ഷമീർ ആണ് പിടിയിലായത്.

കണ്ണൂർ: കണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എംഡിഎംഎയുമായി പിടിയിൽ. വളപട്ടണം ലോക്കൽ കമ്മിറ്റി അംഗം വി.കെ ഷമീർ ആണ് പിടിയിലായത്.
ഇരിട്ടി കൂട്ടുപുഴയിൽ വാഹന പരിശോധനക്കിടെയാണ് 18 ഗ്രാം എംഡിഎംഎയുമായി ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബാംഗ്ലൂരിൽ നിന്ന് സുഹൃത്തിനൊപ്പം കാറിൽ എംഡിഎംഎ കടത്തുമ്പോഴാണ് ഷമീർ പിടിയിലായത്. ഷമീറിനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സിപിഎം അറിയിച്ചു.
കാറിൽ രഹസ്യ അറയുണ്ടാക്കി അതിലാണ് എംഡിഎംഎ കടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ ഷമീർ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വളപട്ടണം ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. കഴിഞ്ഞ ദിവസം വളപട്ടണത്ത് സിപിഎം സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ കൂടിയായിരുന്നു ഷമീർ.
Next Story
Adjust Story Font
16

