പൊലീസ് മർദനമേറ്റ സിപിഎം ലോക്കൽ സെക്രട്ടറിയുടെ പരാതി; സഭയിലെ മുഖ്യമന്ത്രിയുടെ വാദം തെറ്റ്
സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് സജീവിനെതിരെ കേസുണ്ടെന്നായിരുന്നു അടിയന്തര പ്രമേയത്തിൽ മുഖ്യമന്ത്രിയുടെ മറുപടി

കൊല്ലം: കണ്ണനല്ലൂർ സ്റ്റേഷനിൽ വച്ച് മർദ്ദനമേറ്റെന്ന സിപിഎം ലോക്കൽ സെക്രട്ടറിയുടെ പരാതിയിൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ വാദം തെറ്റ്. സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് സജീവിനെതിരെ കേസുണ്ടെന്നായിരുന്നു അടിയന്തര പ്രമേയത്തിൽ മുഖ്യമന്ത്രിയുടെ മറുപടി.
എന്നാൽ സഭയിൽ മുഖ്യമന്ത്രി പറഞ്ഞ ക്രൈം നമ്പറിൽ ഉള്ളത് മറ്റൊരു പ്രതിയാണ്. സജീവിന് എതിരായി കണ്ണനല്ലൂർ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. സഭയിൽ മുഖ്യമന്ത്രി പറഞ്ഞ ക്രൈം നമ്പർ 1338/2025ൽ ഉള്ളത് മറ്റൊരു പ്രതിയാണുള്ളത്. അടിയന്തര പ്രമേയത്തിന് മറുപടിയായാണ് ലോക്കൽ സെക്രട്ടറിക്കെതിരെ കേസ് ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
Next Story
Adjust Story Font
16

