Quantcast

ജി.സുധാകരനെതിരായ പരാതിയിൽ അനുനയ നീക്കവുമായി സിപിഎം

സംസ്ഥാന നേതൃത്വം നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ പുറക്കാട് ലോക്കൽ കമ്മിറ്റി യോഗം ചേരും

MediaOne Logo

Web Desk

  • Updated:

    2021-04-19 05:22:20.0

Published:

19 April 2021 10:51 AM IST

ജി.സുധാകരനെതിരായ പരാതിയിൽ അനുനയ നീക്കവുമായി സിപിഎം
X

മന്ത്രി ജി.സുധാകരൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ അനുനയ നീക്കവുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ചേരുന്ന പുറക്കാട് ലോക്കൽ കമ്മിറ്റി യോഗത്തിൽ പരാതിക്കാരിയുടെ ഭർത്താവും പങ്കെടുക്കും. സംസ്ഥാന നേതൃത്വം നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം. മന്ത്രിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയാണ് പരാതി നൽകിയത്.

അതേസമയം പരാതിയിൽ കേസെടുക്കാനാകുമോയെന്ന് പൊലീസ് നിയമോപദേശം തേടി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർനടപടികൾ എടുക്കുക.

TAGS :

Next Story