തിരുവനന്തപുരത്ത് ചില മേഖലകളിൽ ബി.ജെ.പി വളരുന്നുവെന്ന് സി.പി.എം സംഘടനാ റിപ്പോർട്ട്
അനുഭാവി കുടുംബങ്ങൾ ബി.ജെ.പി ചേരിയിലേക്ക് പോകുന്നത് പരിശോധിക്കണമെന്നും തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൽ പറയുന്നു

തിരുവനന്തപുരത്ത് ചില മേഖലകളിൽ ബി.ജെ.പി വളരുന്നുവെന്ന് സി.പി.എം സംഘടനാ റിപ്പോർട്ട്. ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ പാർട്ടി ശക്തികേന്ദങ്ങളിൽ ബി.ജെ.പി വളരുന്നുണ്ട്. അനുഭാവി കുടുംബങ്ങൾ ബി.ജെ.പി ചേരിയിലേക്ക് പോകുന്നത് പരിശോധിക്കണമെന്നും തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൽ പറയുന്നു.
ഇന്നു രാവിലെ ആനാവൂര്‍ നാഗപ്പന്‍ അവതരിപ്പിക്കാന്‍ പോകുന്ന രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ ബി.ജെ.പിയുടെ വളര്‍ച്ചയെക്കുറിച്ച് ചില പരാമര്‍ശങ്ങളുണ്ട്. ബി.ജെ.പിയുടെ തലസ്ഥാനത്തെ വളര്‍ച്ചയെ ഗൗരവമായി കാണണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ചില മേഖലകളില്‍ ബി.ജെ.പി കാര്യമായി തന്നെ വളരുന്നുണ്ട്. പരമ്പരാഗത കേന്ദ്രങ്ങളില്‍ ബി.ജെ.പിയുടെ കടന്നുവരവ് പരിശോധിക്കണം. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും കാര്യമായ വോട്ടുവര്‍ധന ബി.ജെ.പി ഉണ്ടാക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരസഭയില്‍ ഒറ്റക്ക് ഭരണം നേടിയെങ്കിലും ജയിക്കാന്‍ കഴിയുന്ന പല വാര്‍ഡുകളിലും പരാജയപ്പെട്ടു. ഇതു കോണ്‍ഗ്രസ് ബി.ജെ.പിക്ക് വോട്ടു മറിച്ചതുകൊണ്ടാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്നുമുതല്‍ ഈ മാസം 16വരെയാണ് തിരുവനന്തപുരം ജില്ലാ സമ്മേളനം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മെഗാ തിരുവാതിര,അനുപമയുടെ കുഞ്ഞിന്‍റെ ദത്ത് വിവാദം അടക്കമുള്ളവ സമ്മേളനത്തില്‍ ഉയര്‍ന്നുവരും. പാര്‍ട്ടിക്കുള്ളില്‍ ചില ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ആനാവൂര്‍ നാഗപ്പന്‍ തന്നെ ജില്ലാ സെക്രട്ടറിയായി തുടരാനാണ് സാധ്യത.
Adjust Story Font
16

