Quantcast

സജി ചെറിയാന് നൽകാനിരുന്ന സ്വീകരണം ഒഴിവാക്കി സി.പി.എം

ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയാണ് സ്വീകരണം ഒരുക്കിയിരുന്നത്

MediaOne Logo

Web Desk

  • Updated:

    2022-07-07 07:23:47.0

Published:

7 July 2022 12:40 PM IST

സജി ചെറിയാന് നൽകാനിരുന്ന സ്വീകരണം ഒഴിവാക്കി സി.പി.എം
X

ആലപ്പുഴ: മുൻ മന്ത്രി സജി ചെറിയാന്റെ സ്വീകരണം ഒഴിവാക്കി സി.പി.എം. സജി ചെറിയാന് സ്വീകരണം നൽകാൻ സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഭരണഘടനാ നിന്ദ നടത്തിയതിന്റെ പേരിൽ സജി ചെറിയാൻ ഇന്നലെയാണ് രാജിവെച്ചത്.

ഇന്ന് വൈകിട്ട് നാലിന് വാഹന അകമ്പടിയോടെയാണ് സ്വീകരണം തീരുമാനിച്ചിരുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാൽ സ്വീകരണം മാറ്റി വെച്ചെന്നാണ് ഏരിയ കമ്മിറ്റിയുടെ വിശദീകരണം. അതേസമയം, സംസ്ഥാന നേതൃത്വത്തിന് ഈ പരിപാടിയിൽ അതൃപ്തിയുണ്ടായിരുന്നതായാണ് ലഭിക്കുന്ന സൂചന.

TAGS :

Next Story