'പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കം': പ്രതിരോധിക്കാൻ സിപിഎം
സംസ്ഥാന സർക്കാരിന്റെ തീരുമാനം കൂടി വന്ന ശേഷം കൂടുതൽ നടപടികളുമായി മുന്നോട്ടുപോകാനാണ് സെക്രട്ടേറിയറ്റിൻ്റെ തീരുമാനം

തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ വിലയിരുത്തൽ. ഇഡി നടപടിയെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ തീരുമാനം കൂടി വന്ന ശേഷം കൂടുതൽ നടപടികളുമായി മുന്നോട്ടുപോകാനാണ് സെക്രട്ടേറിയറ്റിൻ്റെ തീരുമാനം.
നേരത്തെ ടി. വീണയുടെ പേരിൽ മാത്രമായിരുന്നു കേസ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അന്വേഷണം പിണറായി വിജയനിലേക്ക് എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കാര്യങ്ങളെ രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കാനും പ്രചാരണം നടത്തി തുറന്നുകാട്ടാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
സംസ്ഥാന സർക്കാരിന്റെ കോർട്ടിലാണ് നിലവിൽ ഈ കേസുമായി ബന്ധപ്പെട്ട നടപടിയുള്ളത്. പൊലീസ് മേധാവിക്ക് ഇഡി കത്ത് നൽകിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ നയപരമായ തീരുമാനം എടുക്കും. വിജിലൻസിന് കേസ് കൈമാറാനാണ് സാധ്യത. പ്രതിപക്ഷത്തെ വലിയ തോതിൽ ചോദ്യമുനയിൽ നിർത്താൻ സർക്കാരിന് ലഭിച്ച ആയുധമായതിനാൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് സിപിഎം കരുതുന്നു.
സർക്കാരിന്റെ തുടർനടപടികൾ കൂടി പരിശോധിച്ച് അതിനനുസരിച്ചുള്ള പ്രതിരോധത്തിലേക്ക് കടക്കാനാണ് പാർട്ടി തീരുമാനം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നേതാക്കളെ വേട്ടയാടുന്നു എന്ന നിലപാടിൽ സിപിഎം ഉറച്ചുനിൽക്കുകയാണ്. കോൺഗ്രസ് - ബിജെപി ഡീൽ എന്ന ആരോപണം കൂടുതൽ ശക്തമായി ഉന്നയിക്കാനും വരും ദിവസങ്ങളിൽ ശക്തമായ പ്രചാരണ പരിപാടികളിലേക്ക് കടക്കാനുമാണ് സിപിഎമ്മിന്റെ ആലോചന.
Adjust Story Font
16

