സ്വരാജിന് നിലമ്പൂരിൽ മികച്ച ജയസാധ്യതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
പ്രചാരണ രംഗത്ത് സ്വരാജ് നല്ല മുന്നേറ്റം കാഴ്ചവെച്ചെന്നും വിലയിരുത്തല്‍

തിരുവനന്തപുരം: എം. സ്വരാജിന് നിലമ്പൂരിൽ നല്ല വിജയ സാധ്യതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തൽ.പ്രചാരണ രംഗത്ത് സ്വരാജ് നല്ല മുന്നേറ്റം കാഴ്ചവെച്ചു. മതസംഘടനകളെ കൂട്ടുപിടിച്ച് വോട്ടുറപ്പിക്കാനാണ് യുഡിഎഫ് ശ്രമമെന്നും അൻവറിന്റെ പ്രചാരണം കാര്യമായി മുന്നോട്ടു പോകുന്നില്ലെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.
പി.വി അൻവർ നേടുന്ന വോട്ടുകൾ യുഡിഎഫിന്‍റേതാകും. സ്വരാജിന്റെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിൽ ആവേശം ഉണ്ടാക്കിയെന്ന് വിലയിരുത്തൽ. ഇത് വോട്ടാക്കി മാറ്റാൻ കഴിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തല്‍.
Next Story
Adjust Story Font
16

