മീഡിയവൺ മാനേജിങ് എഡിറ്റർക്കെതിരായ സിപിഎം ഭീഷണി; പൊലീസ് കേസെടുക്കണമെന്ന് എ.പി അനിൽ കുമാർ എംഎൽഎ
'മാധ്യമസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടാൽ അതിനെ കോൺഗ്രസ് നേരിടും'

പത്തനംതിട്ട: മീഡിയ വൺ മാനേജിങ് എഡിറ്റർ സി ദാവൂദിനെതിരായ സിപിഎം ഭീഷണിയിൽ പൊലീസ് കേസ് എടുക്കണമെന്ന് വണ്ടൂർ എംഎൽഎ എ.പി അനിൽ കുമാർ. മാധ്യമസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടാൽ അതിനെ കോൺഗ്രസ് നേരിടുമെന്നും ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും ഭാഷയിലായിരുന്നു സിപിഎമ്മിന്റെ മുദ്രാവാക്യമെന്നും എ.പി അനിൽ കുമാർ പറഞ്ഞു.
സി. ദാവൂദിനെതിരായ വണ്ടൂരിലെ കൊലവിളി മുദ്രാവാക്യം സിപിഎമ്മിന് ഭൂഷണമല്ല. മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചും പൗരാവകാശത്തെ കുറിച്ചും സംസാരിക്കുന്നവരാണ് സിപിഎം. ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും ഭാഷയിലായിരുന്നു സിപിഎമ്മിന്റെ മുദ്രാവാക്യം. സിപിഎമ്മിന്റെ ഭീഷണി മുദ്രാവാക്യം ഒരു ചെറിയ കാര്യമല്ല. കൊലവിളി മുദ്രാവാക്യത്തിനെതിരെ പൊലീസ് നടപടിയെടുക്കണമെന്നും എ.പി അനിൽ കുമാർ വ്യക്തമാക്കി.
വാർത്ത കാണാം:
Next Story
Adjust Story Font
16

