ജി. സുധാകരനെ ചേർത്ത് നിർത്താൻ സിപിഎം; ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള സമിതിയിൽ ഉൾപ്പെടുത്തി
ജി. സുധാകരനും സജി ചെറിയാനും ഉൾപ്പടെ ആറംഗങ്ങളാണ് സമിതിയിലുള്ളത്

- Published:
20 Jan 2026 11:04 PM IST

ആലപ്പുഴ: മുതിർന്ന നേതാവ് ജി സുധാകരനെ ചേർത്ത് നിർത്താൻ സിപിഎം. ആലപ്പുഴ ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കമ്മിറ്റിയിൽ ജി. സുധാകരനെ ഉൾപ്പെടുത്തി. ആറംഗ കമ്മിറ്റിയിൽ ആണ് അദ്ദേഹത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ജി.സുധാകരനെ കൂടാതെ സി.എസ് സുജാത, സജി ചെറിയാൻ, ആർ.നാസർ, സി.ബി ചന്ദ്രബാബു, കെ.പ്രസാദ്, കെ.എച്ച് ബാബുരാജൻ എന്നിവരാണ് കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ.
രണ്ടാഴ്ച മുമ്പാണ് ജില്ല സെക്രട്ടറി ഇക്കാര്യം അറിയച്ചതെന്ന് ജി.സുധാകരൻ പറയുന്നത്. ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്നും ജി.സുധാകരൻ ബന്ധപ്പെട്ട മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഓരോ നിയമ മണ്ഡലങ്ങളിലും ചുമതലയുള്ള ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളേയും തീരുമാനിച്ചിട്ടുണ്ട്. ഇവർക്ക് മുകളിലായിട്ടാണ് ജി.സുധാകരനും സജി ചെറിയാനും ഉൾപ്പെടുന്ന ആറംഗ സമിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.
പാർട്ടി ആവശ്യപ്പെട്ടാൽ താൻ മത്സരരംഗത്ത് ഉണ്ടാവും എന്ന് ജി.സുധാകരൻ മുമ്പ് വ്യക്തമാക്കിയിരുന്നു. ചുമതലയുണ്ടെങ്കിലും മത്സരിക്കാൻ തടസ്സമില്ല എന്ന നിലപാടും ജി.സുധാകരൻ പങ്കുവെക്കുന്നുണ്ട്.
Adjust Story Font
16
