Quantcast

'ഞങ്ങടെ ജില്ലാ കമ്മിറ്റി അംഗം പോയി, പാർട്ടി രക്ഷപ്പെട്ടു'; സുജ ചന്ദ്രബാബു ലീഗിൽ ചേർന്നതിൽ പായസവും ലഡുവും വിതരണം ചെയ്ത് സിപിഎം പ്രവർത്തകർ

സിപിഎമ്മിന്റെ വർഗീയ നിലപാടുകൾ കാരണമാണ് പാർട്ടി വിട്ടത് എന്നായിരുന്നു സുജ ചന്ദ്രബാബുവിന്റെ വിശദീകരണം

MediaOne Logo
ഞങ്ങടെ ജില്ലാ കമ്മിറ്റി അംഗം പോയി, പാർട്ടി രക്ഷപ്പെട്ടു; സുജ ചന്ദ്രബാബു ലീഗിൽ ചേർന്നതിൽ പായസവും ലഡുവും വിതരണം ചെയ്ത് സിപിഎം പ്രവർത്തകർ
X

കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗമായിരുന്ന സുജ ചന്ദ്രബാബു മുസ്‌ലിം ലീഗിൽ ചേർന്നത് ആഘോഷമാക്കി സിപിഎം പ്രവർത്തകർ. സുജ പാർവതി പോയതോടെ പാർട്ടി രക്ഷപ്പെട്ടെന്ന് ഇവർ പറഞ്ഞു. ലഡുവും പായസവും വിതരണം ചെയ്തായിരുന്നു ആഘോഷം.

നിരവധി ചുമതലകൾ പാർട്ടി സുജക്ക് നൽകിയിരുന്നു. ലീഗിൽ ചേർന്നത് വഞ്ചനാപരമായ നിലപാടാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടിയാണ് പാർട്ടി വിട്ടത്. ഇതിൽ ജനങ്ങൾക്ക് വലിയ പ്രതിഷേധമുണ്ട്. മുമ്പ് തങ്ങളുമായി അകന്നുനിന്നവർ പോലും സുജ ചന്ദ്രബാബു പാർട്ടി വിട്ടതോടെ തങ്ങളുമായി ചേർന്ന് ആഘോഷിക്കുന്നുണ്ടെന്നും സിപിഎം പ്രവർത്തകർ പറഞ്ഞു.

ഇന്നലെയാണ് സുജ പാർവതി സാദിഖലി തങ്ങളിൽ നിന്ന് മുസ്‌ലിം ലീഗ് അംഗത്വം സ്വീകരിച്ചത്. സിപിഎമ്മിന്റെ വർഗീയ നിലപാടുകൾ കാരണമാണ് പാർട്ടി വിട്ടതെന്നും ലീഗിൽ ചേർന്നു പ്രവർത്തിക്കുന്നത് സ്വന്തം തീരുമാനമാണെന്നും സുജ പറഞ്ഞു.

TAGS :

Next Story