Quantcast

വിജേഷ് പിള്ളയുടെ പരാതി; സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും

വിജേഷ് പിള്ള ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2023-03-15 10:33:28.0

Published:

15 March 2023 4:20 AM GMT

Complaint,  Vijesh Pillai, Crime Branch ,investigation against Swapna Suresh, Swapna Suresh,
X

തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ള നല്‍കിയ പരാതിയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും. കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിനാണ് അന്വേഷണ ചുമതല. വിജേഷ് പിള്ള ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് നടപടി.

ഇതിനു മുൻപ് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ നടത്തിയ വ്യക്തിപരമായ അധിക്ഷേപത്തിൽ കെ.ടി ജലീൽ എം.എൽ. എയുടെ പരാതിയിലും സ്വപ്നക്കെതിരെ കേസ് എടുത്തിരുന്നു.

സ്വർണ്ണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ 30 കോടി വാഗ്ദാനം ചെയ്തെന്നും തനിക്ക് വധഭീഷണിയുൾപ്പെടെ ഉണ്ടായെന്നും സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അയച്ചയാളാണെന്ന് പറഞ്ഞാണ് കണ്ണൂർ സ്വദേശിയായ വിജേഷ് പിള്ള തന്നെ സമീപിച്ചതെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. ഒത്തുതീർപ്പ് സംഭാഷണത്തിന്റെ വിവരമുൾപ്പെടെ കർണാടക ആഭ്യന്തരമന്ത്രിക്കും ഡി.ജി.പിക്കും ഇ.ഡിക്കും പരാതി കൊടുത്തുവെന്നും സ്വപ്ന ഫെയ്സ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു.

TAGS :

Next Story