Quantcast

നരുവാമ്മൂട് കൊലപാതകം; അഞ്ചു പ്രതികൾ പിടിയിൽ

ഇന്നലെയാണ് കാപ്പ കേസ് പ്രതി അനീഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2021-08-02 13:52:17.0

Published:

2 Aug 2021 7:20 PM IST

നരുവാമ്മൂട് കൊലപാതകം; അഞ്ചു പ്രതികൾ പിടിയിൽ
X

തിരുവനന്തപുരം നരുവാമ്മൂട്ടിൽ കാപ്പ കേസ് പ്രതി അനീഷിനെ വെട്ടിക്കൊന്ന കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. അനൂപ്, സന്ദീപ്, അരുൺ, വിഷ്ണു, നന്ദു എന്നിവരാണ് പിടിയിലായത്. കൊലക്കുപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.

ഇന്നലെയാണ് നരുവാമ്മൂട് കുളങ്ങരകോണം മുളക്കൽ പാലത്തിനു സമീപമുള്ള പുരയിടത്തിലെ ഹോളോബ്രിക്‌സ് നിർമാണ ഷെഡ്ഡിനുള്ളില്‍ അനീഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദേഹമാസകലം വെട്ടേറ്റ അനീഷ് രക്തം വാർന്ന് മരിക്കുകയായിരുന്നു.

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നതിനാൽ കാപ്പ നിയമപ്രകാരം ഒരുവർഷത്തെ ജയിൽവാസം കഴിഞ്ഞ് 17ാം തീയതിയാണ് അനീഷ് പുറത്തിറങ്ങിയത്. 25ലേറെ കേസിലെ പ്രതിയാണ് അനീഷ്. ഏറ്റവുമൊടുവിൽ ഒരു മോഷണക്കേസിൽ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. വീട്ടുവഴക്കിനിടെ ബന്ധുവിനെ വെട്ടിയ കേസിലും ഇയാൾ പ്രതിയാണ്.

TAGS :

Next Story