'എം.വി ഗോവിന്ദന്റെ ആർഎസ്എസ് പരാമർശം തോൽവിയുടെ ആക്കം കൂട്ടി'; സിപിഎം സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷവിമർശനം
എഡിജിപി എം.ആർ അജിത്കുമാറിന് അനാവശ്യ പരിഗണന നൽകുന്നുവെന്നും യോഗത്തിൽ വിമർശനമുണ്ടായി.

തിരുവനന്തപുരം: ആർഎസ്എസ് പരാമർശത്തിൽ എം.വി ഗോവിന്ദനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷവിമർശനം. സംസ്ഥാന സെക്രട്ടറിയുടെ പരാമർശം നിലമ്പൂർ തോൽവിയുടെ ആക്കം കൂട്ടി. എം.വി ഗോവിന്ദന്റെ പേര് പറഞ്ഞാണ് അംഗങ്ങൾ വിമർശനമുന്നയിച്ചത്. പ്രസ്താവന നിലമ്പൂരിൽ വർഗീയ ചേരിതിരിവിന് കാരണമായെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.
എഡിജിപി എം.ആർ അജിത്കുമാറിന് അനാവശ്യ പരിഗണന നൽകുന്നുവെന്നും യോഗത്തിൽ വിമർശനമുണ്ടായി. ഇത്തരത്തിലുള്ള വിമർശനങ്ങൾ ഒരു വിഭാഗത്തെ സ്വാധീനിച്ചിട്ടുണ്ട്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തത വരുത്താനായില്ലെന്നും നേതാക്കൾ പറഞ്ഞു.
Next Story
Adjust Story Font
16

