പോളിങ് ബൂത്തുകളിലെ തിരക്ക് യുഡിഎഫിന് അനുകൂലം: ഫാത്തിമ തഹിലിയ
വീടുമായി ബന്ധപ്പെട്ട ആക്ഷേപത്തിൽ നോട്ടീസ് ലഭിച്ചാൽ മറുപടി നൽകുമെന്നും ഫാത്തിമ വ്യക്തമാക്കി

- Updated:
2026-04-09 04:00:00.0

കോഴിക്കോട്: പോളിങ് ബൂത്തുകളിലെ തിരക്ക് യുഡിഎഫിന് അനുകൂലമാണെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയ.
പേരാമ്പ്രയിലെ ജനങ്ങൾ മാറ്റത്തിനാണ് വോട്ട് ചെയ്യുക. കാര്യങ്ങൾ തുറന്നു പറയുമ്പോൾ പരാതികൾ ഉണ്ടാവുക സ്വാഭാവികമാണെന്നും ഫാത്തിമ പറഞ്ഞു.
നവമാധ്യമങ്ങളിൽ പ്രചരിച്ച പോസ്റ്റുമായി ബന്ധപ്പെട്ട എൽഡിഎഫിന്റെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വീടുമായി ബന്ധപ്പെട്ട ആക്ഷേപത്തിൽ നോട്ടീസ് ലഭിച്ചാൽ മറുപടി നൽകുമെന്നും ഫാത്തിമ വ്യക്തമാക്കി.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോർഡ് ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിന്റെ പുരോഗതിയും വികസനവും തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
watch video
Adjust Story Font
16
