Quantcast

തൊണ്ടിമുതൽ കേസ്: എംഎൽഎയായി തിരികെയെത്തുമോ?; ആന്‍റണി രാജുവിന് ഇന്ന് നിർണായക ദിനം

അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയ സംഭവത്തിലാണ് ആന്‍റണി രാജുവിനെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി മൂന്നുവർഷത്തേക്ക് ശിക്ഷിച്ചിരുന്നത്

MediaOne Logo

Web Desk

  • Updated:

    2026-02-16 02:08:34.0

Published:

16 Feb 2026 6:26 AM IST

തൊണ്ടിമുതൽ കേസ്: എംഎൽഎയായി തിരികെയെത്തുമോ?; ആന്‍റണി രാജുവിന് ഇന്ന് നിർണായക ദിനം
X

തിരുവനന്തപുരം: നിയമസഭാംഗമായി തിരികെയെത്താകുമോയെന്നതിൽ ആന്‍റണി രാജുവിന് ഇന്ന് നിർണായക ദിനം. തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജു സമർപ്പിച്ച അപ്പീലിൽ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്നാണ് ആന്‍റണി രാജുവിന്റെ ആവശ്യം. മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയാൽ ആന്‍റണി രാജുവിന് എംഎൽഎയായി തിരികെയെത്താം.

അപ്പീൽ തള്ളിയാൽ എംഎൽഎയായി തിരികെ എത്താനാവില്ലയെന്ന് മാത്രമല്ല അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വെല്ലുവിളിയാകും. അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയ സംഭവത്തിലാണ് ആന്‍റണി രാജുവിനെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി മൂന്നുവർഷത്തേക്ക് ശിക്ഷിച്ചിരുന്നത്. ഇതോടെ എംഎൽഎ സ്ഥാനത്തുനിന്ന് ആന്‍റണി രാജു അയോഗ്യനാക്കപ്പെടുകയായിരുന്നു.


TAGS :

Next Story