'ഞാൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല'; എലത്തൂരിലെ യുവതിയുടെ കൊലപാതകത്തിൽ നിർണായക കണ്ടെത്തൽ
കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കാറിൽ കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു

കോഴിക്കോട്: കോഴിക്കോട് എലത്തൂരിലെ യുവതിയുടെ കൊലപാതകത്തിൽ നിർണായക തെളിവ് കണ്ടെത്തി പൊലീസ്. കൗൺസലിങ് സെൻ്ററിലെ കൗൺസിലർക്ക് കൊല്ലപ്പെട്ട ദിവസം യുവതി അയച്ച സന്ദേശമാണ് കണ്ടെത്തിയത്. താൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെ ന്നും മരിച്ചാൽ, വൈശാഖനായിരിക്കും ഉത്തരവാദി എന്നുമായിരുന്നു സന്ദേശത്തിൽ.
കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കാറിൽ കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. യുവതിയുടെ ഡയറിയിലെ നിർണായക വിവരങ്ങളും കണ്ടെത്തി. യുവതി 16 വയസുമുതൽ പീഡനത്തിന് ഇരയായതും വൈശാഖാനുമായുള്ള അടുപ്പവും ബന്ധവും യുവതിയുടെ ഡയറിയിൽ.
ഈ മാസം 24നാണ് കൊലപാതകം നടന്നത്. വൈശാഖന്‍റെ വര്‍ക്ക് ഷോപ്പിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുപേര്‍ക്കും കൂടെ ജീവനൊടുക്കാമെന്ന് പറഞ്ഞാണ് വൈശാഖന്‍ യുവതിയെ വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ യുവതിയെ കൊന്ന ശേഷം വൈശാഖന്‍ സ്ഥലം വിട്ടു. പിന്നീട് ഭാര്യയെ വിളിച്ചുവരുത്തി രണ്ടുപേരും കൂടെ മൃതദേഹം കാറില്‍ കയറ്റി ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
Adjust Story Font
16

