Quantcast

സിഎസ്ആർ തട്ടിപ്പ്: അനന്തു കൃഷ്ണന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നു

അനന്ദു കൃഷ്ണനെതിരെ വടക്കൻ പറവൂർ സ്റ്റേഷനിൽ മാത്രം പരാതി നൽകിയവരുടെ എണ്ണം 600 കവിഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-02-09 13:27:36.0

Published:

9 Feb 2025 2:41 PM IST

സിഎസ്ആർ തട്ടിപ്പ്: അനന്തു കൃഷ്ണന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നു
X

ഇടുക്കി: ഓഫർ തട്ടിപ്പിൽ പ്രതി അനന്തു കൃഷ്ണന്റെ ഓഫീസ് സ്റ്റാഫ് അംഗങ്ങളെ പൊലീസ് ചോദ്യം ചെയ്തു. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ എത്തിച്ചാണ് ചോദ്യം ചെയ്തത് . അനന്തു കൃഷ്ണനുമായി എറണാകുളത്ത് തെളിവെടുപ്പ് നടക്കും.

ഓഫർ തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്റെ കൊച്ചിയിലെ ഓഫീസുകളിലെ സ്റ്റാഫ് അംഗങ്ങളെയാണ് മൂവാറ്റുപുഴ പോലീസ് ചോദ്യം ചെയ്യുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട പണമിടപാടുകൾ, രേഖകൾ, ഓഫീസുമായി ബന്ധമുള്ള ഉന്നതരുടെ വിവരങ്ങൾ എന്നിവ അടക്കം ശേഖരിക്കുകയാണ് ലക്ഷ്യം. അനന്തു കൃഷ്ണന്റെ വൈറ്റിലയിലെ ഓഫീസിൽ നിന്നും മാറ്റിയ ചില രേഖകൾ ഫ്ലാറ്റിൽ നിന്നും നേരത്തെ പോലീസ് പിടിച്ചെടുത്തിരുന്നു.

അനന്തു കൃഷ്ണനെ അല്പസമയത്തിനകത്ത് എറണാകുളത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തും. വൈറ്റില, കളമശ്ശേരി, കടവന്ത്ര എന്നിവിടങ്ങളിലെ ഓഫീസുകളിലും മറൈൻ ഡ്രൈവിലെ ഫ്ലാറ്റുകളിലും ആണ് തെളിവെടുപ്പ് നടക്കുന്നത്. കഴിഞ്ഞദിവസം തൊടുപുഴ, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാൾ വാങ്ങിയ ഭൂമികളിലായിരുന്നു തെളിവെടുപ്പ് നടത്തിയത്.

അതേസമയം, വടക്കൻ പറവൂർ സ്റ്റേഷനിൽ മാത്രം പരാതി നൽകിയവരുടെ എണ്ണം 600 കവിഞ്ഞു. അനന്തുവിനെതിരെ ജനസേവ ട്രസ്റ്റും പരാതി നൽകി. 14 കോടി രൂപ തട്ടിയെടുത്തുമുങ്ങി എന്നാണ് പരാതി.

TAGS :

Next Story