Quantcast

അച്ചു ഉമ്മന് പിന്നാലെ മറിയ ഉമ്മന് നേരെയും സൈബർ ആക്രമണം; ഡി.ജി.പിക്ക് പരാതി നൽകി

പുതുപ്പള്ളി ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ സി.പി.എം സൈബർ സംഘങ്ങളാണെന്നും മറിയ ആരോപിച്ചു

MediaOne Logo

Web Desk

  • Updated:

    2023-09-17 00:56:17.0

Published:

16 Sept 2023 9:02 PM IST

അച്ചു ഉമ്മന് പിന്നാലെ മറിയ ഉമ്മന് നേരെയും സൈബർ ആക്രമണം; ഡി.ജി.പിക്ക് പരാതി നൽകി
X

കോട്ടയം: സാമൂഹ്യമാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തിയവർക്കെതിരെ പരാതി നൽകി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ. ഡി.ജി.പിക്കാണ് മറിയ പരാതി നൽകിയത്. പുതുപ്പള്ളി ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ സി.പി.എം സൈബർ സംഘങ്ങളാണെന്നും മറിയ ആരോപിച്ചു.

സൈബർ ആക്രമണങ്ങളുടെ സ്ക്രീൻ ഷോട്ടുകളടക്കം ഉള്‍പ്പെടുത്തിയാണ് മറിയ പരാതി നൽകിയത്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്. പുതുപ്പള്ളി ഫലം വന്നതിന് പിന്നാലെയാണ് തനിക്കെതിരെ വ്യാപകമായി സൈബർ ആക്രമണം നടക്കുന്നതെന്നും മറിയ പറഞ്ഞു.

നേരത്തെ സൈബർ ആക്രമണത്തിനെതിരെ അച്ചു ഉമ്മനും പരാതി നൽകിയിരുന്നു. അച്ചു ഉമ്മന്റെ പരാതിയിൽ സെക്രട്ടേറിയറ്റിലെ മുൻ അഡിഷനൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ പൂജപ്പുര പൊലീസ് ചോദ്യം ചെയ്തിരുന്നു.

TAGS :

Next Story