Quantcast

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലി സൈബർപോര്; വിശദീകരണവുമായി അബിൻ വർക്കിയും ഒ.ജെ ജനീഷും

അധ്യക്ഷനാക്കിയില്ലെങ്കിൽ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന സന്ദേശം വ്യാജമെന്ന് അബിൻ വർക്കി

MediaOne Logo

Web Desk

  • Updated:

    2025-09-29 02:37:22.0

Published:

29 Sept 2025 7:55 AM IST

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലി സൈബർപോര്; വിശദീകരണവുമായി അബിൻ വർക്കിയും ഒ.ജെ ജനീഷും
X

Photo| Special Arrangement 

കോഴിക്കോട്:യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള സൈബർ ഇടത്തിലെ പോര് നേതൃത്വത്തിലേക്ക് പരിഗണിക്കപ്പെടുന്ന നേതാക്കൾക്ക് തന്നെ തലവേദനയായി മാറി. നേതാക്കളുടെ യോഗ്യതയെ ചൊല്ലിയുള്ള തർക്കങ്ങൾ കൂടി ഉയർന്നതോടെ വിഴുപ്പലക്കലായി മാറിയിട്ടുണ്ട്.

ഇതോടെ സൈബർ പോര് തള്ളി നിലവിലെ സംസ്ഥാന ഉപാധ്യക്ഷൻമാരും അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുമായ അബിൻ വർക്കിയും ഒ.ജെ ജെനീഷും രംഗത്തെത്തി. തന്നെ പ്രസിഡന്‍റ് ആക്കിയില്ലെങ്കിൽ കെപിസിസി ആസ്ഥാനത്തേക്ക് മാർച്ച് നടക്കും എന്ന നിലയിലുള്ള സന്ദേശം വ്യാജമാണെന്ന് ഫേസ്ബുക്ക് കുറുപ്പിലൂടെ അബിൻ വർക്കി വിശദീകരിച്ചു.

യോഗ്യതയും അയോഗ്യതയും സാമൂഹ്യ മാധ്യമങ്ങളിൽ ചെളിയെറിഞ്ഞല്ല തീരുമാനിക്കേണ്ടതെന്ന് ഒ.ജെ ജനീഷും ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ യോഗ്യതയും അയോഗ്യതയും വിശദീകരിക്കുന്ന പോസ്റ്റുകൾക്ക് പിന്നിൽ അബിൻ വർക്കിയെ പിന്തുണയ്ക്കുന്നവരാണെന്ന ആരോപണവും മറുപക്ഷം ഉയർത്തുന്നുണ്ട്.


TAGS :

Next Story