മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള ദിനബത്ത വൈകുന്നു; കഴിഞ്ഞ മാസത്തെ തുക ഇതുവരെ അക്കൗണ്ടിൽ എത്തിയില്ല
പ്രതിഷേധവുമായി ദുരന്തബാധിതർ രംഗത്തെത്തിയിരിക്കുകയാണ്

വയനാട്: മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള സർക്കാർ നിർത്തി. മറ്റു വരുമാന മാർഗങ്ങൾ ഇല്ലാത്ത ദുരന്തബാധിതർ ദിനബത്ത നിർത്തിയതോടെ ദുരിതത്തിലായി. പുനരധിവാസം പൂർണമായി നടപ്പാക്കുന്നത് വരെ വിതരണം മുടക്കരുത് എന്ന ആവശ്യവുമായി ദുരന്തബാധിതർ രംഗത്തെത്തി.
ദുരന്തബാധിതർക്കായി സർക്കാർ നൽകിയിരുന്ന ദിനബത്തയാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്. ഡിസംബർ വരെയായിരുന്നു കാലാവധി. ദിനബത്ത നിർത്തിയതോടെ ദുരന്തബാധിതരും ദുരിതത്തിലായി. അത്യാവശ്യ കാര്യങ്ങൾ പോലും ചെലവഴിക്കാൻ പണമില്ലാതെ പ്രയാസപ്പെടുകയാണ് പലരും. സ്വന്തമായി വരുമാനം ഇല്ലാത്തവരാണ് ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
സഹായം മുടങ്ങിയതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും ദുരന്തബാധിതർക്ക് ലഭിച്ചിട്ടില്ല. മുമ്പ് പലതവണ ദിനബത്ത മുടങ്ങിയപ്പോൾ പ്രത്യക്ഷ സമരവുമായി ദുരന്തബാധിതർ രംഗത്ത് എത്തിയിരുന്നു. പിന്നീടാണ് ഡിസംബർ മാസം വരെ കാലാവധി നീട്ടിയത്. നിലവിലെ കാലാവധി അവസാനിച്ചെങ്കിലും പുനരധിവാസം പൂർണമായി നടപ്പാക്കുന്നത് വരെ ദിനബത്ത നൽകണമെന്ന ആവശ്യമാണ് ദുരന്തബാധിതർ ഉന്നയിക്കുന്നത്.
Adjust Story Font
16

