Quantcast

കുടുംബപ്രശ്‌നം തീര്‍ക്കാനെത്തിയ ദലിത് യുവാവിന് പൊലീസ് സ്റ്റേഷനിൽ ക്രൂരമര്‍ദനം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എസ്‌ഐയുടെ ക്യാബിനില്‍ സംസാരിക്കുന്നതിനിടെ യുവാവിനെ സ്റ്റേഷനിലെ ക്യാമറയില്ലാത്ത മുറിയിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    2 April 2026 9:36 PM IST

കുടുംബപ്രശ്‌നം തീര്‍ക്കാനെത്തിയ ദലിത് യുവാവിന് പൊലീസ് സ്റ്റേഷനിൽ ക്രൂരമര്‍ദനം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
X

എറണാകുളം: കാക്കനാട് ദലിത് യുവാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി. കാക്കനാട് സ്വദേശി അഭിലാഷിനെയാണ് ഇന്‍ഫോപാര്‍ക്ക് എസ്‌ഐ മര്‍ദിച്ചത്. പരിക്കേറ്റ യുവാവ് കാക്കനാട് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി.

ഇന്ന് രാവിലെ 11;30-നായിരുന്നു സംഭവം. കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട് ഭാര്യ ജീനയുടെ പരാതിയെ തുടര്‍ന്ന് യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. എസ്‌ഐയുടെ ക്യാബിനില്‍ സംസാരിക്കുന്നതിനിടെ യുവാവിനെ സ്റ്റേഷനിലെ ക്യാമറയില്ലാത്ത മുറിയിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ യുവാവ് കാക്കനാട് സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

TAGS :

Next Story