എസ്എഫ്ഐ സമ്മേളനത്തിന് വിദ്യാർഥികളെ ഇറക്കിക്കൊണ്ടുപോയ സംഭവം; വിശദീകരണം തേടി വിദ്യാഭ്യാസ ഉപ ഡയറക്ടർ
കെഎസ്‌യുവിന്റെ പരാതിയിലാണ് നടപടി

കോഴിക്കോട്: എസ്എഫ്ഐ സമ്മേളനത്തിന് സ്കൂൾ വിദ്യാർഥികളെ ഇറക്കിക്കൊണ്ടു പോയ സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് വിശദീകരണം തേടി വിദ്യാഭ്യാസ ഉപ ഡയറക്ടർ. കെഎസ്‌യുവിന്റെ പരാതിയിലാണ് നടപടി.
ഇന്ന് രാവിലെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് കാമ്പസ് സ്കൂളിൽ നിന്നും കുട്ടികളെ ഇറക്കികൊണ്ടുപോയത്. ഏഴ് എസ്എഫ്ഐ പ്രവർത്തകരെത്തി പഠിപ്പ് മുടക്ക് സമരമുണ്ടെന്ന് കാണിച്ച് നോട്ടീസ് നൽകിയാണ് കുട്ടികളെ കൊണ്ടുപോയതെന്ന് പ്രിൻസിപ്പാൾ ടി. സുനിൽ മീഡിയവണിനോട് പറഞ്ഞു.
Next Story
Adjust Story Font
16

