തൃശൂരിൽ ഡി-അഡിക്ഷൻ സെന്റർ ജീവനക്കാരൻ മയക്കുമരുന്നുമായി പിടിയിൽ
കൊരട്ടി ചെറ്റാരിക്കൽ സ്വദേശി വിവേക് ആണ് പിടിയിലായത്

തൃശൂർ: തൃശൂരിൽ ഡി-അഡിക്ഷൻ സെന്റർ ജീവനക്കാരൻ മയക്കുമരുന്നുമായി പിടിയിൽ. കൊരട്ടി ചെറ്റാരിക്കൽ സ്വദേശി വിവേക് ആണ് പിടിയിലായത്. 4.5ഗ്രാം മെത്താഫെറ്റാമിൻ ആണ് ഇയാളെ എക്സൈസ് പിടികൂടിയത്.
ഇയാൾ കറുകുറ്റിയിലെ സ്വകാര്യ ഡി-അഡിക്ഷൻ സെന്ററിൽ ജോലി ചെയ്തുവരികയായിരുന്നു. സ്ഥാപന അധികൃതർ അറിയാതെ രോഗികൾക്ക് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തുകയായിരുന്നു.
അങ്കമാലി കേന്ദ്രീകരിച്ച മയക്കുമരുന്ന് ലോബിയുടെ കണ്ണിയാണ് പ്രതിിയെന്ന് എക്സൈസ് പറഞ്ഞു. അര ഗ്രാമിന് 3000 രൂപ എന്ന നിലയിലാണ് ഇയാൾ കച്ചവടം നടത്തിയിരുന്നത്.
Next Story
Adjust Story Font
16

