Quantcast

'ചായക്ക് കടുപ്പമില്ല എന്നു പറഞ്ഞ് തല്ലിയിരുന്നു'; കൊല്ലത്തെ അഭിഭാഷകയുടെ മരണം ഭർതൃപീഡനത്തെ തുടർന്നെന്ന് സൂചന

ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

MediaOne Logo

Web Desk

  • Updated:

    2022-09-19 06:09:31.0

Published:

19 Sept 2022 11:28 AM IST

ചായക്ക് കടുപ്പമില്ല എന്നു പറഞ്ഞ് തല്ലിയിരുന്നു; കൊല്ലത്തെ അഭിഭാഷകയുടെ മരണം ഭർതൃപീഡനത്തെ തുടർന്നെന്ന് സൂചന
X

കൊല്ലം: ചടയമംഗലത്ത് അഭിഭാഷകയായ ഐശ്വര്യ ഉണ്ണിത്താൻ ആത്മഹത്യ ചെയ്തത് ഭർതൃ പീഡനത്തെ തുടർന്നെന്ന് സൂചന. സംഭവത്തിൽ ഐശ്വര്യയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചടയമംഗലം സ്വദേശിയും അഭിഭാഷകനുമായ കണ്ണൻനായരെയാണ് കസ്റ്റഡിയിലെടുത്തത്.

ഭർതൃപീഡനത്തെ തുടർന്നാണ് ഐശ്വര്യ ആത്മഹത്യ ചെയ്തതെന്ന് സൂചിപ്പിക്കുന്ന ഡയറി രേഖകള്‍ പുറത്തു വന്നു. തന്റെ മരണത്തിന് കാരണം ഭർത്താവാണെന്ന് ഐശ്വര്യ കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. ചായക്ക് കടുപ്പമില്ല എന്ന പേരിൽ അമ്മയുടെ മുന്നിൽ വെച്ച് തല്ലിയിരുന്നു തുടങ്ങി ഐശ്വര്യ അനുഭവിച്ച പീഡനങ്ങള്‍ കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഐശ്വര്യയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


TAGS :

Next Story