Quantcast

വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകം

കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

MediaOne Logo

Web Desk

  • Updated:

    2025-08-09 15:52:30.0

Published:

9 Aug 2025 8:30 PM IST

വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകം
X

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. ഇവരുടെ സഹോദരന്‍ പ്രമോദിനെ കാണാനില്ല.

തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

സഹോദരിമാരില്‍ ഒരാള് മരിച്ചു എന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത് . ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണ വിവരം വിളിച്ചറിയിച്ച പ്രമോദിനെ കണ്ടെത്താനായിട്ടില്ല.

TAGS :

Next Story