ഐബി ഉദ്യോഗസ്ഥയുടെ മരണം; അറസ്റ്റിലായ സുകാന്തിന് ജാമ്യം
ഹൈക്കോടതിയാണ് ജാമ്യമനുവദിച്ചത്

കൊച്ചി:ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ അറസ്റ്റിലായിരുന്ന സുഹൃത്ത് സുകാന്തിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണത്തിന്റെ പ്രധാന ഘട്ടം പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ ഇനിയും ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട സാഹചര്യമില്ലെന്ന നിരീക്ഷണത്തിലാണ് ജാമ്യം അനുവദിച്ചത്.
വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നതടക്കമുള്ള കർശന ഉപാധിയോടെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്. മാർച്ച് 24നാണ് തിരുവനന്തപുരം പേട്ടക്ക് സമീപം റെയിൽവേ ട്രാക്കിൽ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
watch video:
Next Story
Adjust Story Font
16

