Quantcast

മോഫിയ പർവീണിന്‍റെ മരണം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മോഫിയയയുടെ ഭർത്താവ് സുഹൈൽ ദൃക്സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    7 April 2022 2:05 AM GMT

മോഫിയ പർവീണിന്‍റെ മരണം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
X
Listen to this Article

കൊച്ചി/ ആലുവ: ആലുവയിലെ നിയമ വിദ്യാർഥി മോഫിയ പർവീണിന്‍റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മോഫിയയയുടെ ഭർത്താവ് സുഹൈൽ ദൃക്സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.

മോഫിയ പര്‍വീണിന്‍റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അന്വേഷണം സി.ബി.ഐക്ക്‌ വിടണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഗവർണർക്കും നിവേദനം നൽകിയിട്ടുണ്ട്. പ്രതിയായ സുഹൈൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് മോഫിയയുടെ പിതാവ് ദിൽഷാദ് ആരോപിച്ചു. ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രേഖാ ശര്‍മക്കും ദിൽഷാദ് പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.ജി.പിയോട് ചെയര്‍പേഴ്സണ്‍ റിപ്പോര്‍ട്ട് തേടി. കഴിഞ്ഞ നവംബർ 23നാണ് മോഫിയയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്‍റെയും കുടുംബത്തിന്‍റെയും പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് മോഫിയ ആത്മഹത്യ കുറുപ്പിൽ വ്യക്തമാക്കിയിരുന്നു.



TAGS :

Next Story