Quantcast

കോഴിക്കോട് ബീച്ചിലെ ഫയര്‍ സ്റ്റേഷന്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം; ജില്ലാകലക്ടറോട് റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശകമ്മീഷന്‍

കോഴിക്കോട് നഗരത്തിലുള്ള ഏക ഫയർ സ്റ്റേഷന്റെ പ്രവർത്തനം ഇല്ലാതാകുമെന്ന മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് കമ്മീഷന്‍ ഇടപ്പെടല്‍

MediaOne Logo

Web Desk

  • Updated:

    2023-09-05 15:25:13.0

Published:

5 Sep 2023 2:55 PM GMT

stop fire station at Kozhikode beach, Human Rights Commission,  District Collector Of calicut, latest malayalam news, കോഴിക്കോട് ബീച്ചിൽ ഫയർ സ്റ്റേഷൻ നിർത്തുക, മനുഷ്യാവകാശ കമ്മീഷൻ, കോഴിക്കോട് ജില്ലാ കളക്ടർ, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ ഫയര്‍ സ്റ്റേഷന്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തിൽ ഇടപെട്ട് മനുഷ്യാവകാശകമ്മീഷന്‍ . സംഭവത്തിൽ ജില്ലാകലക്ടറോട് മനുഷ്യാവകാശകമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്.

ബീച്ചിലെ ഫയര്‍ ആന്റ് റസ്ക്യൂ സ്റ്റേഷൻറെ പ്രവർത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയിലായതിനാൽ പുതുക്കി പണിയുന്നതിന്റെ ഭാഗമായാണ് ഫയര്‍ ആന്റ് റസ്ക്യൂ സ്റ്റേഷൻറെ പ്രവർത്തനം താത്ക്കാലികമായി നിർത്താൻ തീരുമാനിച്ചത്. എന്നാൽ സ്റ്റേഷൻ പ്രവർത്തനത്തിന് ബദൽ സംവിധാനം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഇവിടെയുള്ള ജീവനക്കാരെ മറ്റ് സ്റ്റേഷനുകളിലേക്ക് മാറ്റാനായിരു്നനു ഫയർഫോഴ്സ് മേധാവിയുടെ ഉത്തരവ്. ഇതോടെ കോഴിക്കോട് നഗരത്തിലുള്ള ഏക ഫയർ സ്റ്റേഷന്റെ പ്രവർത്തനം ഇല്ലാതാകുമെന്ന മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് കമ്മീഷന്‍ ഇടപ്പെടല്‍

ജീവനക്കാര്‍ക്ക് ഒരു തരത്തിലും ജോലിചെയ്യാന്‍ പറ്റാതായതോടെയാണ് കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടം പണിയാൻ തീരുമാനിച്ചത്. നിർമാണം പൂർത്തിയാകുന്നത് വരെ ഫയർ സ്റ്റേഷൻ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കാനാണ് തീരുമാനം. എന്നാൽ അതിനായി ഇതുവരെ ഒരു സ്ഥലം കണ്ടെത്താനായിട്ടില്ല. താൽകാലികമായി സ്റ്റേഷൻ പ്രവർത്തനത്തിന് സൗകര്യമൊരുക്കണമെന്ന് കോഴിക്കോട് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഇതോടെയാണ് ബീച്ച് ഫയർ സ്റ്റേഷനിലുള്ള ജീവനക്കാരെയും യൂണിറ്റുകളെയും കൊയിലാണ്ടി, വെള്ളിമാട് കുന്ന്, മീഞ്ചന്ത ഫയർസ്റ്റേഷനുകളിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

കോഴിക്കോട് മിഠായിതെരുവ്, വലിയങ്ങാടി , ബീച്ച് , പാളയം അടക്കം നഗരപരിധിയിൽ തന്നെ നൂറ് കണക്കിന് ബഹുനിലകെട്ടിടങ്ങളടങ്ങളും വലിയ ആൾ തിരക്കുളള സ്ഥലങ്ങളുമുണ്ട്. തീപ്പിടിത്തമടക്കമുളള അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് കാലതാമസം വരും. 17 കോടി രൂപയാണ് പുതിയ കെട്ടിടത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഭരണാനുമതി ലഭിച്ച് കെട്ടിടം പണിയാൻ മൂന്ന് വർഷത്തിലധികം സമയമെടുത്തേക്കും. അതുവരെ കോഴിക്കോട് നഗരത്തിൽ ഒരു അഗ്നിരക്ഷാനിലയമില്ലാതാകും.

TAGS :

Next Story