Quantcast

ടി.വീണയുടെ കമ്പനിക്കെതിരായ വിധിയുടെ വിശദാംശങ്ങൾ ഇന്ന് പുറത്തുവരും

എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് സമർപ്പിച്ച ഹരജി കർണാടക ഹൈക്കോടതിയുടെ ബംഗളൂരു പ്രിൻസിപ്പൽ ബെഞ്ച് ഇന്നലെ തള്ളിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-02-17 03:44:05.0

Published:

17 Feb 2024 12:54 AM GMT

veena vijayan
X

വീണാ വിജയന്‍

ബെംഗളൂരു: മുഖ്യമന്ത്രിയുടെ മകൾ ടി.വീണയുടെ കമ്പനിക്കെതിരായ കർണാടക ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ ഇന്ന് പുറത്തുവരും. എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് സമർപ്പിച്ച ഹരജി കർണാടക ഹൈക്കോടതിയുടെ ബംഗളൂരു പ്രിൻസിപ്പൽ ബെഞ്ച് ഇന്നലെ തള്ളിയിരുന്നു. ആർ ഒ സി അന്വേഷണത്തിന് പിന്നാലെ എസ്എഫ്ഐ ഒ അന്വേഷണം ഉണ്ടായത് സ്വാഭാവിക നീതിയുടെ ലംഘനം എന്നായിരുന്നു എക്സാലോജിക്കിന്‍റെ വാദം. ഇതിനെ തള്ളിയാണ് കർണാടക ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് അന്വേഷണത്തിന് അനുമതി നൽകിയത്. ഇന്ന് വിധി പകർപ്പ് പുറത്തുവരുമ്പോൾ ഗുരുതരമായ പരാമർശങ്ങൾ ഉണ്ടെങ്കിൽ സർക്കാരിനും സി.പി.എമ്മിനും അത് വലിയ തിരിച്ചടി ഉണ്ടാകും.

ഹരജിയിൽ വാദം കേട്ടതിന് ശേഷം വിധി പറയുന്നത് വരെ അറസ്റ്റ് അടക്കമുളള കടുത്ത നടപടി പാടില്ലെന്ന് കോടതി എസ്.എഫ്.ഐ.ഒയ്ക്ക് നിർദേശം നൽകിയിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെടുന്ന മുഴുവൻ രേഖകൾ നൽകാൻ എക്സാലോജിക്കിനോടും കോടതി ആവശ്യപ്പെട്ടിരുന്നു. എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാണ് എക്സാലോജികിന്‍റെ ഹരജിയിലെ വാദം.

എസ്.എഫ്.ഐ.ഒ അന്വേഷണം നിയമവിരുദ്ധമാണെന്നായിരുന്നു എക്സാലോജിക്കിന്‍റെ കര്‍ണാടക ഹൈക്കോടതിയിലെ വാദം. കമ്പനികാര്യ മന്ത്രാലയം അന്വേഷണം നടത്തുന്നതിനിടെ എസ്.എഫ്.ഐ.ഒ അന്വേഷിക്കുന്നതിനെയും എക്സാലോജിക്കിനായി ഹാജരായ അഭിഭാഷകന്‍ അരവിന്ദ് ദറ്റാര്‍ ചോദ്യം ചെയ്തു. എസ്.എഫ്.ഐ.ഒ നടപടികള്‍ യു.എ.പി.എ നിയമത്തിന് തുല്യമാണ്. ഇത്തരം അസാധാരണമായ സാഹചര്യം ഈ കേസിലില്ല.സഹാറ കേസ് പോലെ എക്സാലോജിക്കില്‍ ഈ വകുപ്പ് ചുമത്താന്‍ കഴിയില്ല. സോഫ്റ്റ്‍വെയർ കമ്പനി മറ്റൊരു സ്വകാര്യകമ്പനിക്ക് നല്‍കുന്ന സേവനം പൊതുജനതാല്‍പര്യത്തിന്‍റെ പരിധിയില്‍ വരില്ലെന്നും എക്സാലോജിക് വാദിച്ചിരുന്നു.



TAGS :

Next Story