'മാറ്റേണ്ടത് ബാലുവിനെയല്ല, ജാതിവിവേചനം കാണിച്ച തന്ത്രിമാരെ'; കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ
ജാതി അടിസ്ഥാനമാക്കിയുള്ള നിയമനങ്ങൾ നിർത്തലാക്കണമെന്നും അഡ്വ. കെ.ബി മോഹൻദാസ് മീഡിയവണിനോട്

തിരുവനന്തപുരം:കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനത്തിൽ ദേവസ്വം ബോർഡിനും തന്ത്രിമാർക്കുമെതിരെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ. ജാതിവിവേചനം കാണിച്ച തന്ത്രിമാരെയാണ് മാറ്റേണ്ടതെന്ന് അഡ്വ. കെ.ബി മോഹൻദാസ് മീഡിയവണിനോട് പറഞ്ഞു.
ബാലുവിനെ മാറ്റിയ വിവരം റിക്രൂട്ട്മെന്റ് ബോർഡിനെ അറിയിച്ചിട്ടില്ല. ദേവസ്വം ബോർഡ് അതിന് കീഴ്‍പ്പെടാൻ പാടില്ലാത്തതായിരുന്നു.ജാതി അടിസ്ഥാനമാക്കിയുള്ള നിയമനങ്ങൾ നിർത്തലാക്കണമെന്നും ജാതി വിവേചനം തന്നെയാണ് മാറ്റാൻ കാരണം എന്ന് മനസ്സിലാക്കുന്നെന്നും കെ.ബി മോഹൻദാസ് പ്രതികരിച്ചു..
സർക്കാരിനെ ഇക്കാര്യം അറിയിച്ച് കത്ത് നൽകിയിട്ടുണ്ട് ഉണ്ട്. കഴകം പോസ്റ്റിലേക്കാണ് ബാലുവിനെ നിയമിച്ചിരിക്കുന്നത്. നിയമപ്രകാരം ആ തസ്തികയിൽ മാത്രമേ ബാലുവിന് ജോലി ചെയ്യാൻ കഴിയൂ. നിലവിലെ നിലപാട് ദേവസ്വത്തിന് തിരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16

