Quantcast

'സിപിഎം നിലകൊള്ളുന്നത് കോൺഗ്രസിന്റെ ആവശ്യങ്ങൾക്ക്'; ദേവികുളം മണ്ഡലത്തിൽ മുന്നണി ബന്ധം തകർന്നതായി സിപിഐ

മൂന്നാർ മണ്ഡലം സമ്മേളനത്തിലാണ് വിമർശനം

MediaOne Logo

Web Desk

  • Published:

    28 April 2025 10:31 AM IST

സിപിഎം നിലകൊള്ളുന്നത് കോൺഗ്രസിന്റെ ആവശ്യങ്ങൾക്ക്; ദേവികുളം മണ്ഡലത്തിൽ മുന്നണി ബന്ധം തകർന്നതായി സിപിഐ
X

ഇടുക്കി: ദേവികുളം മണ്ഡലത്തിൽ എൽ.ഡി.എഫ് മുന്നണി ബന്ധം തകർന്നതായി സിപിഐ. കോൺഗ്രസ്‌ നേതാക്കളുടെ ആവശ്യങ്ങൾക്കാണ് സിപിഎം നിലകൊള്ളുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നു. മൂന്നാർ മണ്ഡലം സമ്മേളനത്തിലാണ് വിമർശനം.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ദേവികുളത്ത് തനിച്ചു മത്സരിക്കുമെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.

കോണ്‍ഗ്രസ്,സിപിഎം നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു റിപ്പോര്‍ട്ട് അവതരിപ്പിച്ചതെന്നും ശ്രദ്ധേയമാണ്.


TAGS :

Next Story