Quantcast

ധോണി പുലി ഭീതിയിൽ

തോമസ് പുലിക്കോട്ടിലിന്റെ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെയാണ് പുലി കൊന്നത്

MediaOne Logo

Web Desk

  • Updated:

    2022-02-14 02:27:27.0

Published:

14 Feb 2022 2:20 AM GMT

ധോണി പുലി ഭീതിയിൽ
X

പാലക്കാട് ധോണിയിൽ പുലിയിറങ്ങി. പ്രദേശവാസിയുടെ പശുവിനെ കടിച്ചുകൊന്നു.തോമസ് പുലിക്കോട്ടിലിന്റെ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെയാണ് പുലി കൊന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

പശുവിന്റെ വയർ ഭാഗം പൂർണമായും കടിച്ചാണ് പുലി കൊന്നത്. കയറിൽ കെട്ടിയതുകൊണ്ട് പുലിക്ക് പശുകിടാവിനെ വലിച്ചുകൊണ്ടുപോകാൻ സാധിച്ചില്ല.പുലി പല തവണ ജനവാസ മേഖലകളിലേക്ക് ഇറങ്ങിയിരുന്നു.എന്നാൽ ഇതുവരെ പുലിയെ പിടികൂടാൻ സാധിച്ചിട്ടില്ല.

പുലിയെ പിടികൂടാൻ വനം വകുപ്പ് ഇടപെടണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട്.

TAGS :

Next Story