Quantcast

പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ ഉള്ളടക്കത്തോട് യോജിപ്പില്ല, കേസെടുക്കുന്നതിൽ വിവേചനം:എസ്.ഡി.പി.ഐ

മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിൽ ഏറ്റിയ ആളെ ഗുരുതര വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പൊലീസ് പിസി ജോർജിന് ജാമ്യം എടുക്കാനുള്ള സാവകാശം നൽകി, ഇത് പക്ഷാപാതപരമായ നിലപാടാണന്നും സംഘടനാ നേതാക്കൾ

MediaOne Logo

Web Desk

  • Published:

    24 May 2022 7:33 AM GMT

പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ ഉള്ളടക്കത്തോട് യോജിപ്പില്ല, കേസെടുക്കുന്നതിൽ വിവേചനം:എസ്.ഡി.പി.ഐ
X

ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ ഉള്ളടക്കത്തോട് യോജിപ്പില്ലെന്നും എന്നാൽ കേസെടുത്തതിൽ വിവേചനമുണ്ടെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഔദ്യോഗിമായി നൽകിയ മുദ്രാവാക്യമല്ല ചിലർ ഉപയോഗിച്ചതെന്നും ചില ഭാഗങ്ങൾ അടർത്തി മാറ്റി പലരും പ്രചാരണം നടത്തിയെന്നും ആർഎസ്എസിനെതിരെയുള്ള മുദ്രാവാക്യത്തെ ഹിന്ദു - ക്രിസ്ത്യൻ വിരുദ്ധമാക്കാൻ അവർ ശ്രമിച്ചുവെന്നും ആർഎസ്എസ് വിരിച്ച വലയിൽ ചില മാധ്യമങ്ങൾ വീണുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കേസെടുക്കുന്നതിൽ വിവേചനമുണ്ടെന്നും അനന്തപുരി ഹിന്ദു സമ്മേളനത്തിലെ സംഘാടകർക്കെതിരെ കേസെടുത്തില്ലെന്നും ചൂണ്ടിക്കാട്ടി.

നാട്ടിൽ സാമുദായിക ദ്രുവീകരണത്തിനു ശ്രമം നടക്കുന്നുണ്ടെന്നും ആഭ്യന്തര വകുപ്പ് അപകടകരമായ നിലപാട് സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പി.സി ജോർജിന്റെ വിവാദ പ്രസ്താവനകളിൽ ആഭ്യന്തര വകുപ്പ് ഗുരുതരമായ അലംഭാവം കാണിച്ചുവെന്നും അദ്ദേഹത്തിന് ജാമ്യം കിട്ടിയത് ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടെയാണെന്നും വിമർശിച്ചു.

മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിൽ ഏറ്റിയ ആളെ ഗുരുതര വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പൊലീസ് പിസി ജോർജിന് ജാമ്യം എടുക്കാനുള്ള സാവകാശം നൽകി, ഇത് പക്ഷാപാതപരമായ നിലപാടാണന്നും സംഘടനാ നേതാക്കൾ വിമർശിച്ചു. ആർഎസ്എസിന് വളരാൻ കളമൊരുക്കുന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്നതെന്നും ചില ഇടതുപക്ഷ നേതാക്കളുടെ സംരക്ഷണത്തിലായിരുന്നു ഒളിവിൽ താമസിച്ചത് എന്ന് ആക്ഷേപമുണ്ടെന്നും പറഞ്ഞു. പി.സിയുടെ മകനും കോടിയേരിയുടെ മകനും തമ്മിൽ ചില കച്ചവടബന്ധങ്ങൾ ഉണ്ടെന്നും പറഞ്ഞു.

പി.സി ജോർജ് തങ്ങളുടെ വേദിയിൽ പ്രസംഗിച്ചിട്ടുണ്ടെന്നും എന്നാൽ അന്നൊന്നും ഏതെങ്കിലും മത വിഭാഗത്തിനെതിരെ സംസാരിക്കാൻ അനുവദിച്ചിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു. അന്ന് പി.സിയുമായി കൂട്ട് കൂടിയത് തെറ്റെന്ന് തോന്നുന്നില്ലെന്നും വ്യക്തമാക്കി.

SDPI state president Ashraf Moulavi said that he did not agree with the content of the slogan chanted by the child at the Popular Front rally in Alappuzha but there was discrimination in filing the case

TAGS :

Next Story