Quantcast

മതിയായ രേഖകളില്ലാതെ പെൺകുട്ടികളെയെത്തിച്ച കേസ്: കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ അറസ്റ്റിൽ

ഇൻഡിപെൻഡന്റ് പെന്തക്കോസ്ത് ചർച്ച് വൈദികൻ ജേക്കബ് വർഗീസാണ് അറസ്റ്റിലായത്

MediaOne Logo

Web Desk

  • Updated:

    2022-07-28 07:44:44.0

Published:

28 July 2022 1:07 PM IST

മതിയായ രേഖകളില്ലാതെ പെൺകുട്ടികളെയെത്തിച്ച കേസ്: കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ അറസ്റ്റിൽ
X

കൊച്ചി: മതിയായ രേഖകൾ ഇല്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ച കേസിൽ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ അറസ്റ്റിൽ. ഇൻഡിപെൻഡന്റ് പെന്തക്കോസ്ത് ചർച്ച് വൈദികൻ ജേക്കബ് വർഗീസാണ് അറസ്റ്റിലായത്. കരുണ ചാരിറ്റബിൾ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

12 കുട്ടികളെ നിയമ വിരുദ്ധമായി കൊണ്ടുവന്ന സംഭവത്തിൽ 2 പേരെ ഇന്നലെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാൻ സ്വദേശികളായ ലോകേഷ് കുമാർ (21) ശ്യാംലാൽ (25) എന്നിവരാണ് പിടിയിലായത്. രാജസ്ഥാനിൽ നിന്ന് 12 കുട്ടികളെ കൊണ്ടുവരുമ്പോഴാണ് കോഴിക്കോട് ആർ.പി.എഫ് ഇവരെ പിടികൂടിയത്. കുട്ടികളെ പൊലീസ് ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറി. ഇവരെ രാജസ്ഥാനിൽ നിന്ന് ആലുവയിലേക്ക് കൊണ്ടു പോവുകയായിരുന്നു.

TAGS :

Next Story