Quantcast

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ബൈജു ഭായ് കെ ടി യു വി സി ആയേക്കും

ഗവർണർക്ക് സമർപ്പിക്കേണ്ട മൂന്നംഗ പാനൽ തയ്യാറായി

MediaOne Logo

Web Desk

  • Updated:

    2023-02-21 06:54:30.0

Published:

21 Feb 2023 3:18 AM GMT

KTU
X

KTU

തിരുവനന്തപുരംസാങ്കേതിക സർവകലാശാല വി സി സ്ഥാനത്തേക്കുള്ള സർക്കാർ പാനൽ തയ്യാറായി . സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ബൈജു ഭായ് വൈസ് ചാൻസലർ ആകാനാണ് സാധ്യത . മൂന്നംഗ പാനൽ ഇന്ന് തന്നെ രാജ്ഭവന് കൈമാറിയേക്കും .

ഹൈക്കോടതി വിധിയുടെ പകർപ്പ് ലഭിച്ചതോടെയാണ് വൈസ് ചാൻസിലർ നിയമനം സംബന്ധിച്ച അടുത്ത നീക്കത്തിലേക്ക് സർക്കാർ കടന്നത്. വിധിപ്പകർപ്പ് ലഭിച്ചതിന് പിന്നാലെ പരിഗണനയിലുണ്ടായിരുന്ന 18 പേരിൽ നിന്ന് പട്ടികയിലേക്കുള്ള മൂന്ന് അംഗങ്ങളെ തെരഞ്ഞെടുത്തു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ടി.പി ബൈജുഭായിയാണ് വി സി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ ആദ്യത്തെ ആൾ.സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പുറത്തു പോകേണ്ടിവന്ന മുൻ വി സിക്ക് പകരം സർക്കാർ മുന്നോട്ടു വച്ച പേരും ബൈജു ഭായിയുടെതായിരുന്നു.

കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. സി സതീഷ് കുമാർ, സാങ്കേതിക വിദ്യാഭ്യാസ വിഭാഗം ജോ. ഡയറക്ടർ വൃന്ദ വി നായർ എന്നിവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. പാർട്ടി തലത്തിലും സർക്കാർ തലത്തിലും വിശദമായ ചർച്ചകൾ നടത്തിയാണ് അന്തിമ പാനൽ നിശ്ചയിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇന്ന് തന്നെ പട്ടിക രാജ്ഭവന് കൈമാറിയേക്കും. മറ്റന്നാൾ സംസ്ഥാനത്ത് തിരിച്ചെത്തുന്ന ഗവർണർ വിധിപ്പകർപ്പ് വിശദമായി പഠിച്ച ശേഷമാകും തുടർ നടപടികളിലേക്ക് കടക്കുക.

TAGS :

Next Story