ഹിറ്റ് സിനിമകളുടെ സംവിധായകര്‍; പിടിയിലാകുന്നത് ലഹരി ഉപയോഗിക്കാൻ തയ്യാറെടുക്കുന്നതിനിടെ
ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് എക്‌സൈസ് സമീർ താഹിറിന്റെ മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിൽ പരിശോധന നടത്തിയത്

കൊച്ചി: മലയാള സിനിമയിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ചർച്ചകളും പരിശോധനകളും ശക്തമാകുന്നതിനിടെയാണ് പ്രമുഖരായ രണ്ട് സംവിധായകർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലാകുന്നത്. ഒന്നരഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവരെ എക്സൈസ് കസ്റ്റഡിയിലെടുത്തത്. സംവിധായകരുടെ സുഹൃത്തായ ഷാലിഫ് മുഹമ്മദും പിടിയിലായിട്ടുണ്ട്. ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് മൂവരെയും പിടികൂടിയത്.അറസ്റ്റ് ചെയ്തതിന് ശേഷം മൂവരെയും ജാമ്യത്തില്‍ വിട്ടിട്ടുണ്ട്.
അടുത്തിടെ ഇടങ്ങിയ 'ആലപ്പുഴ ജിംഖാന'യടക്കമുള്ള ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. 'തമാശ', 'ഭീമന്റെ വഴി' പോലുള്ള സിനിമകളുടെ സംവിധായകാണ് അഷ്‌റഫ് ഹംസ. ഛായാഗ്രഹകനും തിരക്കഥാകൃത്തുമായ സമീർ താഹിറിന്റെ മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിൽ നിന്നാണ് ഇരുവരെയും എക്‌സൈസ് പിടികൂടുന്നത്.
ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാൻ തുടങ്ങുന്നതിനിടെയാണ് സംവിധായകരെയും സുഹൃത്ത് ഷാലിഫ് മുഹമ്മദും പിടിയിലാകുന്നത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് എക്‌സൈസ് ഫ്‌ളാറ്റിൽ പരിശോധന നടത്തിയത്. സംവിധാകരെ തെളിവോടെ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങളും എക്സൈസ് പുറത്ത് വിട്ടിട്ടുണ്ട്.
Adjust Story Font
16

