Quantcast

ഡോ. ഹാരിസിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത; ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം സര്‍വീസ് ചട്ടലംഘനമെന്ന് കണ്ടെത്തല്‍

വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും നടപടിയിലേക്ക് കടക്കുക

MediaOne Logo

Web Desk

  • Published:

    1 July 2025 10:48 AM IST

ഡോ. ഹാരിസിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത; ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം സര്‍വീസ് ചട്ടലംഘനമെന്ന് കണ്ടെത്തല്‍
X

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികില്‍സാ പ്രതിസന്ധിയെക്കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ തുറന്നുപറഞ്ഞ ഡോക്ടര്‍ ഹാരിസിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. ഹാരിസിന്റെ പ്രവര്‍ത്തി സര്‍വീസ് ചട്ടലംഘനമെന്ന് കണ്ടെത്തല്‍. ഫയല്‍ നീക്കം സംബന്ധിച്ച ഫോളോ അപ്പ് ഡോക്ടര്‍ ഹാരിസ് നടത്തിയില്ലെന്ന് നിഗമനം. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയിലേക്ക് കടക്കും.

ഉപകരണ ക്ഷാമം ഒരു വര്‍ഷം മുമ്പേ ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ചിരുന്നെന്നും തുടര്‍നടപടപടികള്‍ ഉണ്ടായില്ലെന്നും ഡോക്ടര്‍ ഹാസിസ് ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലും ആവര്‍ത്തിച്ചിരുന്നു. ഹാരിസ് പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ആരോഗ്യവകുപ്പിലെ ഉദ്യാഗസ്ഥരും ഡോക്ടര്‍മാരും അംഗീകരിച്ചതാണ്. എന്നാല്‍ കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ കടക്കില്ലെന്നും വിവരങ്ങളുണ്ട്.

TAGS :

Next Story