ഓണ്‍ലൈന്‍ പരിശോധനക്കിടെ ഡോക്ടര്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

കോന്നി ഗവര്‍മെന്‍റ് മെഡിക്കല്‍ കോളജിലെ ഡോക്ടർ നൽകിയ പരാതിയിൽ ആറന്മുള പോലീസിന്റേതാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2023-01-31 05:27:14.0

Published:

31 Jan 2023 3:28 AM GMT

muhammed suhaid
X

muhammed suhaid

കോന്നി: ഇ സഞ്ജീവനി കൺസൾട്ടേഷനിടയിൽ ഡോക്ടർക്കെതിരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ സ്വദേശി മുഹമ്മദ് സുഹൈദാണ് അറസ്റ്റിലായത്. കോന്നി ഗവര്‍മെന്‍റ് മെഡിക്കല്‍ കോളജിലെ ഡോക്ടർ നൽകിയ പരാതിയിൽ ആറന്മുള പോലീസിന്റേതാണ് നടപടി.

കഴിഞ്ഞ ദിവസം രാവിലെ ഇ സഞ്ജീവനി ജനറൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടർക്ക് മുന്നിലാണ് മുഹമ്മദ് സുഹൈദ് സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചത്. ഇതേ തുടർന്ന് ഡോക്ടർ കോന്നി പോലീസിനും സൈബർ സെല്ലിനും പരാതി നൽകിയിരുന്നു. അന്വേഷണത്തിനൊടുവിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.


TAGS :

Next Story